വിവാഹാഭ്യര്‍ത്ഥനയുമായി യുവാവ്; 'യെസ്' എന്ന് മറുപടി പറഞ്ഞതിന് പിന്നാലെ 650 അടി താഴ്ചയിലേക്ക് വീണ് യുവതി; അത്ഭുതകരമായ രക്ഷപ്പെടല്‍

New Update

publive-image

വിയന്ന: വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ചതിന് പിന്നാലെ യുവതി 650 അടി താഴ്ചയുള്ള മലഞ്ചെരുവിലേക്ക് വീണു. ഓസ്ട്രിയയിലെ കരിന്തിയ എന്ന സ്ഥലത്താണ് സംഭവം നടന്നത്. യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.

Advertisment

27-കാരനായ യുവാവാണ് 32-കാരിയായ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. പിന്നാലെ മലഞ്ചെരുവിലേക്ക് യുവതി വീഴുകയായിരുന്നു.

ഡിസംബര്‍ 27ന് ഫാല്‍കര്‍ട്ട് പര്‍വതത്തിന് മുകളിലാണ് അപകടം നടന്നത്. യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവും 50 അടി താഴേക്ക് നിലം പതിച്ചെങ്കിലും പാറയില്‍ പിടിച്ചുനിന്നതിനാല്‍ ഇയാളും രക്ഷപ്പെട്ടു. ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ രക്ഷിച്ചത്.

Advertisment