വർക്കലയിൽ നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, January 15, 2021

തിരുവനന്തപുരം: വര്‍ക്കല മുത്താനത്ത് നവവധുവിനെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുനിത ഭവനത്തില്‍ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. ഭര്‍തൃവീട്ടിലെ കുളിമുറിയില്‍ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കഴുത്തിലും മുറിവുണ്ടായിരുന്നു.

×