/sathyam/media/post_attachments/87hOrRhJHeFPmjuMk1yP.jpg)
ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് നിർമാണത്തൊഴിലാളിയായ വിധവയെ ക്ഷേത്രത്തിൽ കൂട്ടബലാത്സംഗം ചെയ്‌തു. വ്യാഴാഴ്‌ച രാത്രി സഹോദരിയുടെ വീട്ടിലേക്ക് നടന്നുപോയ നാൽപ്പതുകാരിയെ രണ്ടുപേർ കത്തികാട്ടി ക്ഷേത്രത്തിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
തനിക്ക്​ രണ്ട്​ പെൺമക്കളുണ്ടെന്ന്​ കരഞ്ഞുപറഞ്ഞിട്ടും വിട്ടില്ലെന്ന്​ യുവതി പൊലീസിന്​ മൊഴി നൽകി. പ്രതികൾ പിന്നീട്​ സഹോദരിയുടെ വീട്ടിൽചെന്ന്​ നടന്ന സംഭവമറിയിക്കുകയും പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ നാഗപ്പട്ടണത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us