Advertisment

സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ട യുവതിക്ക് ദാരുണാന്ത്യം ; പ്രതിയായ സുരക്ഷാ ജീവനക്കാരനെ കുടുക്കിയത് സി.സി.ടി.വി.ദൃശ്യം

New Update

ബംഗളുരു : സുരക്ഷിതമായ ലൈംഗിക ബന്ധം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവതിയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .ലൈംഗിക തൊഴിലാളിയായ 42കാരിയായ ഇവർ കസ്റ്റമറായി എത്തിയ ആളോട് സുരക്ഷിത ലൈംഗിക ബന്ധം വേണമെന്ന് ആവശ്യപ്പെടുകയും അയാളത് നിരസിക്കുകയും ചെയ്തതിനു ശേഷമായിരുന്നു കൊല. ബംഗളുരുവിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത് .

Advertisment

publive-image

പ്രതിയും സുരക്ഷാ ജീവനക്കാരനുമായ 48കാരൻ എച്ച്.എച്ച്. മുകുന്ദ പോലീസ് കസ്റ്റഡിയിലാണ്. യുവതി 2,500 രൂപ പറഞ്ഞെങ്കിലും 1,500 രൂപയിൽ ഇയാൾ എത്തിച്ചു.

അഞ്ഞൂറ് രൂപ അഡ്വാൻസായി കൈപ്പറ്റിയ ശേഷമാണ് ഇവർ കോണ്ടം ധരിക്കാൻ ഇയാളോട് ആവശ്യപ്പെട്ടത് . ഇത് വിസമ്മതിച്ച ആൾ കത്തികാട്ടി ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. തർക്കം മുറുകിയ സാഹചര്യത്തിൽ യുവതിയെ ഇയാൾ കുത്തുകയായിരുന്നു .

യുവതിയുടെ മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . 150ൽ പരം സി.സി.ടി.വി.കളുടെ ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്

Advertisment