വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയിച്ചിരുന്ന കാലത്തെ ഭാര്യയുടെ ചിത്രം നഷ്ടപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി ഫോണില്‍ സൂക്ഷിച്ചു; സ്വന്തം ഫോട്ടോ തിരിച്ചറിയാനാകാതെ മറ്റേതോ പെണ്ണെണ്ണ് കരുതി തെറ്റിദ്ധരിച്ച് ‘വഞ്ചക’നായ ഭര്‍ത്താവിനെ കുത്തിവീഴ്ത്തി യുവതി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, January 24, 2021

സ്വന്തം ഭർത്താവിന്റെ ഫോണിൽ ഒരു സ്ത്രീയുടെ ചിത്രം കണ്ടാൽ ഒരു ഭാര്യ എങ്ങനെയാവും പ്രതികരിക്കുക. വളരെ ശാന്തമായി അക്കാര്യം കൈകാര്യം ചെയ്യുന്നവർ വിരളമാവാം. ഒരു പൊട്ടിത്തെറിയാവും മിക്കപ്പോഴും ഉണ്ടാവുക. അത്തരത്തിൽ ഒരു ഭാര്യ നടത്തിയ പ്രതികരണമാണ് ഇവിടെ നടന്നതും.

ഭർത്താവിന്റെ ഫോണിൽ ഒരു ചെറുപ്പക്കാരിയുടെ ചിത്രം കണ്ട പാടെ ഒരു കത്തിയെടുത്തു കുത്തിവീഴ്ത്തുകയായിരുന്നു ഭാര്യ. ഉച്ചത്തിൽ ശബ്ദം കേട്ട് അയൽക്കാർ പരാതിപ്പെട്ടപ്പോഴാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ സംഭവത്തിൽ വമ്പൻ ട്വിസ്റ്റാണ് നടന്നത്.

തന്റെ ഭാഗം പറയാൻ പോലും കാത്തുനിൽക്കാതെയായിരുന്നു ഭാര്യയുടെ പൊടുന്നനെയുള്ള ആക്രമണം. തന്റെ ശരീരത്തിൽ തറച്ച കത്തി വലിച്ചൂരിയ ശേഷമാണ് ഭർത്താവിന് ആ ചിത്രം ആരുടെതെന്ന് പറയാൻ സാധിച്ചത്

വളരെ വർഷങ്ങൾക്ക് മുൻപ് ഡേറ്റിംഗ് വേളയിലാണ് ഭാര്യയുടെ ചിത്രം ഭർത്താവിന്റെ പക്കൽ ഇരുന്നത്. ഇത് ഡിജിറ്റൽ ഫോർമാറ്റിലാക്കി ഫോണിൽ സൂക്ഷിക്കുകയാണ് ഭർത്താവ് ചെയ്തത്. മെക്സിക്കോയിലെ സൊനോര എന്ന പ്രദേശത്തെ ലിയോനോര എൻ. എന്ന യുവതിയാണ് ഭർത്താവിനെ കുത്തിവീഴ്ത്തിയത്

ജുവാൻ എന്നാണ് ഭർത്താവിന്റെ പേര്. ഭാര്യയുടെ ചിത്രം കേടുപാടില്ലതെ സൂക്ഷിക്കാൻ ശ്രമിച്ചതായിരുന്നു ഇദ്ദേഹം

×