ചൂട് സഹിക്കാന്‍ വയ്യേ ! വിമാനത്തിനുള്ളില്‍ നിന്ന് ഇറങ്ങി ചിറകിലൂടെ നടന്ന് യുവതി; വീഡിയോ വൈറല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

വിമാനത്തിനുള്ളിലെ ചൂട് അസഹ്യമായതോടെ വിമാനത്തിനുള്ളില്‍ നിന്ന് പുറത്തുകടന്ന് ചിറകിലൂടെ നടക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Advertisment

ഉക്രൈനിലാണ് സംഭവം നടന്നത്. തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്ന് ബോയിങ് 737-86 എന്‍ വിമാനത്തില്‍ വന്ന യുവതിയാണ് ഈ ദൃശ്യങ്ങളിലുള്ളത്. വിമാനത്തിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ യുവതി എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തുകടന്ന് വിമാനത്തിന്റെ ചിറകിലൂടെ നടക്കുകയായിരുന്നു. ശേഷം അകത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.

എന്തായാലും ദൃശ്യങ്ങള്‍ വൈറലായതോടെ യുവതിയെ ഉക്രൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. വ്യോമയാന ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

Advertisment