രണ്ടു വര്‍ഷം മുമ്പ് കാണാതായ യുവതിയെ കടലില്‍ കണ്ടെത്തി; തന്റെ മരണം ദൈവം ആഗ്രഹിച്ചില്ലെന്നും വീണ്ടും ജനിക്കുകയായിരുന്നുവെന്നും യുവതി; രക്ഷാപ്രവര്‍ത്തന ദൃശ്യങ്ങള്‍ വൈറല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ബൊഗോട്ട: രണ്ടു വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ കടലില്‍ കണ്ടെത്തി. ആഞ്ജലിക ഗെയ്തന്‍ എന്ന 46കാരിയെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'ദ സണ്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ശനിയാഴ്ച രാവിലെ ആറോടെയാണ് സംഭവം. പ്യൂര്‍ട്ടോ കൊളംബിയ തീരത്തുനിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് യുവതിയെ കടലില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളായ റൊളാന്‍ഡോ വിസ്ബലും സുഹൃത്തുമാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

https://www.facebook.com/rolando.v.lux/videos/10157186292696432/?t=116

കടലില്‍ ഒഴുകകയായിരുന്ന യുവതിയെ ഇവര്‍ ബോട്ട് അടുപ്പിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. തന്റെ മരണം ദൈവം ആഗ്രഹിച്ചില്ലെന്നും താന്‍ വീണ്ടും ജനിക്കുകയായിരുന്നുവെന്നുമാണ് യുവതി പറഞ്ഞത്. ആഞ്ജലികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://www.facebook.com/rolando.v.lux/posts/10157186338341432

ഭര്‍ത്താവില്‍ നിന്ന് കടുത്ത ഗാര്‍ഹിക പീഡനം നേരിട്ട യുവതി 2018 സെപ്തംബറില്‍ വീടുവിട്ട് പോവുകയായിരുന്നു. തന്നെ സഹായിക്കാന്‍ ആരുമില്ലായിരുന്നുവെന്നും തുടര്‍ന്ന് കടലില്‍ ചാടുകയായിരുന്നുവെന്നും യുവതി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കടലില്‍ ചാടിയതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നും യുവതി പറയുന്നു.

Advertisment