അഹമ്മദാബ്: അഹമ്മദാബാദില്‍ കൊവിഡ് 19 സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് സുമിതി സിംഗ്. രോഗം ഭേദമായതിന് ശേഷം താന്‍ കടന്നുപോയ അവസ്ഥകള്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുനിതി വിവരിച്ചു. ഫിന്‍ലാന്റില്‍ നിന്ന് തിരിച്ചെത്തിയതോടെയാണ് സുനിതിയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സുനിതിയുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ കുടുംബാംഗങ്ങളും ക്വാറന്റൈനില്‍ പോയി.
/sathyam/media/post_attachments/7lnmiKvFyRnfAWUaIKet.jpg)
''എനിക്ക് ചെറിയ പനിയും വിറയലും തോന്നിത്തുടങ്ങിയതോടെ തന്നെ ഞാന്‍ എന്റെ റൂമില്‍ സെല്‍ഫ് ഐസൊലേറ്റഡ് ആയി... ആദ്യം എന്റെ കുടുംബ ഡോക്ടര്‍ താപനിലയില്‍ വന്ന മാറ്റങ്ങള്‍ കാരണമാകുമെന്ന് കരുതി, ആന്റിബയോട്ടിക്‌സ് നല്‍കി. പക്ഷേ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. ''
മുറിയില്‍ അടച്ചിരുന്ന സുനിതി ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഭക്ഷണം പുറത്തെ മേശയില്‍ വയ്ക്കും, എടുക്കും, കഴിക്കും. ഉപയോഗിച്ച് എല്ലാ വസ്തുക്കളും വൃത്തിയാക്കും. ഇങ്ങനെ പോകുന്നതിനിടിയില്‍ രോഗം കൂടി. ചുമ തുടങ്ങി. ഒറ്റയ്ക്ക് വാഹനമോടിച്ചാണ് സുനിതി ആശുപത്രിയിലേക്ക് പോയത്. രണ്ട് ദിവസത്തിന് ശേഷം തനിക്ക് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ കൊവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ വ്യക്തിയായി സുനിതി.
'ഇതോടെ വളരെയധികം ശ്രദ്ധിക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തിനുകൂടി ഞാന്‍ രോഗം നല്‍കിയിരിക്കുമോ എന്നോര്‍ത്ത്് എനിക്ക് ഭയം തോന്നി. മണിക്കൂറുകള്‍ക്കുള്ളില്‍ സുനിതിയുടെ വീട്് ശുദ്ധീകരിച്ചു. ബന്ധുക്കളെ ക്വീറന്റൈനില്‍ പ്രവേശിപ്പിച്ചു. ആദ്യത്തെ രണ്ട് ദിവസം വളരെ ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി. ഡോക്ടര്‍മാര്‍ സൂപ്പര്‍ ഹീറോകളാണ്'' എന്നും സുനിതി പറഞ്ഞു.
'' എനിക്ക് ഒന്നിന്റെയും ഗന്ധം അറിയുന്നുണ്ടായിരുന്നില്ല, ഒന്നിനും ഒരു രുചിയും ഉണ്ടായിരുന്നില്ല. ഓരോ രണ്ട് മണിക്കൂര്‍ കൂടൂമ്‌പോഴും അവരെന്നെ പരിശോധിച്ചു. ഡോക്ടര്‍മാരും നഴ്‌സ്മാരുമാണ് എന്റെ സൂപ്പര്‍ ഹീറോസ് '' സുനിതി കൂട്ടിച്ചേര്‍ത്തു. 11 ദിവസം കഴിഞ്ഞതോടെ സുനിതിയുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി. ആശുപത്രിയില്‍ നിന്ന് ഇറങ്ങി. ''ഞാന്‍ വീടിന്റെ ഗേറ്റിലെത്തിയപ്പോള്‍ എന്റെ കുടുംബവും സമൂഹവും എന്നെ നോക്കി കയ്യടിക്കുന്നുണ്ടായിരുന്നു.'' - സുനിതി പറഞ്ഞു.