/sathyam/media/post_attachments/XkpOFEdytod4TsyxNnyW.jpg)
അഹമ്മദാബാദ്:ആരും അതിശയിച്ചുപോകുന്ന സംഭവമാണ് നടന്നിരിക്കുന്നത്. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദ് നഗരത്തിലെ അതിസമ്പന്നനും ബിൽഡറുമായ രമൺ പട്ടേലും മകൻ മോണങ്ങുമാണ് ഈ കുടിക്കിൽപ്പെട്ടിരിക്കുന്നത്.
മോണങ്ങിന്റെ ഭാര്യയായ 'ഫിസു' ആണ് ഇരുവർക്കുമെതിരേ ശാരീരികവും മാനസികവുമായ പീഡനങ്ങളും, കൊലപ്പെടുത്താനുള്ള ശ്രമവുമുൾപ്പെടെയുള്ള പരാതി പോലീസിൽ നൽകിയത്.
ഫിസു നൽകിയ പരാതിയിന്മേൽ ഐപിസി 307-ാം വകുപ്പുപ്രകാരം അഹമ്മദാബാദിലെ ബസ്ത്രാപ്പൂർ പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതോടെ അച്ഛനും മകനും ഒളിവിൽപ്പോകുകയായിരുന്നു.
അതിനുശേഷം അവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയും കോടതി ജാമ്യമനുവദിക്കാൻ ഒരു നിബന്ധന വയ്ക്കുകയു മായിരുന്നു.
വീട്ടിൽ നടന്ന ഈ പ്രശ്‍നം ഒത്തുതീർപ്പാക്കാൻ താൻ തയ്യറാണെന്ന ഫിസു വിന്റെ സത്യവാങ്മൂലം ലഭിച്ചാൽ മാത്രമേ ഇരുവർക്കും ജാമ്യം നൽകാൻ കഴിയൂ എന്നതായിരുന്നു കോടതി മുന്നോട്ടുവച്ച നിബന്ധന.
ഫിസുവിനെ അനുനയിപ്പിക്കാൻ വേണ്ടിയാണ് രമൺ പട്ടേലും മകനും രണ്ടരക്കോടി രൂപയുടെ നോട്ടു കെട്ടുകൾ ഫിസു വിന്റെ വീട്ടിലെത്തിച്ചുനൽകിയത്. അതാണിപ്പോൾ കൂടുതൽ വിനയായത്.
മുഴുവൻ പണവും പണം കൊണ്ടുവന്ന വ്യക്തിയെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിയ ഫിസു, മൊഴി മാറ്റാനായി തനിക്ക്, ഭർത്താവും അദ്ദേഹത്തിൻ്റെ പിതാവും 2.5 കോടി രൂപ കൈക്കൂലിയായി തന്നുവെന്ന മൊഴിയും നൽകി.
/sathyam/media/post_attachments/lp7WDS4iTIap3OnRu7HB.jpg)
കൈക്കൂലി നൽകി വശത്താക്കാൻ ശ്രമിച്ചു എന്ന കുറ്റത്തിന് പിതാവിനും മകനുമെതിരേ മറ്റൊരു എഫ്ഐആര്‍ കൂടി രജിസ്റ്റർ ചെയ്യപ്പെട്ടു. പണം പോലീസ് ജപ്തി ചെയ്തു.
ഇതുമായി ബന്ധപ്പെട്ട വിവാദം ഇങ്ങനെയാണ് തുടങ്ങിയത്. ഫിസുവിന്റേയും മോണങ്ങിന്റെയും മകൾ ആര്യയുടെ ജന്മദിനാഘോഷമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റ് 1 ന്. മോണങ്ങും ഫിസുവുമായി അതിഥികൾക്ക് മുന്നിൽവച്ച് ഏതോ പ്രശ്നത്തേക്കിച്ചൊല്ലി വാക്കുതർക്കമായി.
അത് ഉച്ചത്തിലുള്ള വഴക്കിലേക്ക് മാറിയതോടെ ഫിസുവിനെ ചവിട്ടിപ്പുറത്താകാൻ രമൺ പട്ടേൽ മകനോട് കൽപ്പിച്ചു.
ആൾക്കാർക്കുമുന്നിൽ വച്ച് മോണങ് ഫിസുവിനെ പൊതിരെ തല്ലി. തന്നെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ഫിസു, അവിടെ സന്നിഹിതനായി രുന്നു സ്വന്തം പിതാവിനോടപേക്ഷിച്ചെങ്കിലും പ്രശ്നമുണ്ടാക്കിയത് ഫിസു വാണെന്ന് പറഞ്ഞ് അദ്ദേഹവും അവളെ തല്ലുകയായിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രമാദമായ ഈ കേസിനാധാരമായ വിഷയം.
അതിശയകരമായ മറ്റൊരു കാര്യം ഫിസു നൽകിയ പരാതിയിൽ, തന്നെ മർദ്ദിച്ചതിന് അവൾ സ്വന്തം പിതാവിനെയും പ്രതി ചേർത്തിരുന്നു എന്നതാണ്. അദ്ദേഹത്തിനെതിരെയും പോലീസ് കേസ് ചാർജ് ചെയ്‌തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
/sathyam/media/post_attachments/HeJLQSOjBQBNqRd56q15.jpg)
ഫിസുവിന്റെ ധീരമായ നടപടി ഇപ്പോൾ ഗുജറാത്ത് മുഴുവൻ ചർച്ചയാണ്. ഇത്രയും വലിയൊരു തുക നിഷേധിച്ചതുതന്നെയാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപ്പെടുന്നതും.
പൊതുസദസ്സിൽവച്ച് സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ചുട്ട മറുപടിയായാണ് മാധ്യമങ്ങൾ ഈ സംഭവപരമ്പരയെ വിശേഷിപ്പിക്കുന്നത്.
ഈ വിവാഹബന്ധം ഇനി വേണ്ടായെന്ന ഉറച്ച നിലപാടെടുത്ത ഫിസു, ഭർത്താവും അദ്ദേഹത്തിൻറെ പിതാവും ജയിലഴിക്കുള്ളിലാകുന്ന ദിവസത്തിനായി ഓരോ നിമിഷവും കാത്തിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us