ഉയരംപോരെന്ന് പറഞ്ഞ് മൊഴിചൊല്ലാന്‍ ശ്രമിച്ച ഭ​ര്‍​തൃ​വീ​ട്ടി​നുമുന്നില്‍ യു​വ​തി​യുടെയും മ​ക്ക​ളുടെയും സമരം

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Friday, January 15, 2021

നാ​ദാ​പു​രം:ഉയരംപോരെന്ന് പറഞ്ഞ് മൊഴിചൊല്ലാന്‍ ശ്രമിച്ച ഭ​ര്‍​തൃ​വീ​ട്ടി​നുമുന്നില്‍ യു​വ​തി​യും മ​ക്ക​ളും ന​ട​ത്തു​ന്ന സ​മ​രം അ​നു​ര​ഞ്​​ജ​ന ച​ര്‍​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​നു​ള്ള പൊ​ലീ​സ് ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. പ​റ​മ്പ​ത്ത് ഷാ​ഫി​യു​ടെ ഭാ​ര്യ ഷ​ഫീ​ന​യാ​ണ്​ 10ഉം ​ആ​റും വ​യ​സ്സു​ള്ള ര​ണ്ടു മ​ക്ക​ളു​മാ​യി വീ​ട് തു​റ​ന്നു​കി​ട്ടാ​ന്‍ കു​ത്തി​യി​രി​പ്പ് സ​മ​രം നടത്തിയത് .

ഉയരംപോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാന്‍ ശ്രമം നടക്കുന്നുവെന്നാണ് ഷഫീനയുടെ പരാതി. ഭര്‍ത്താവ് വിദേശത്തായതിനാല്‍ വീട് അടച്ചിട്ട നിലയിലായിരുന്നു.കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്.

എന്നാല്‍ വീടിന്‍റെ താക്കോല്‍ നല്‍കാന്‍ ഭര്‍തൃവീട്ടുകാര്‍ തയ്യാറായതുമില്ല. വി​ഷ​യം ക്ര​മ സ​മാ​ധാ​ന പ്ര​ശ്ന​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ നാ​ദാ​പു​രം സി.​ഐ എ​ന്‍. സു​നി​ല്‍ കു​മാ​ര്‍ ഇ​രു​വി​ഭാ​ഗ​ത്തെ​യും ച​ര്‍​ച്ച​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി. യു​വ​തി​യെ​യും കു​ട്ടി​ക​ളെ​യും വീ​ട്ടി​ല്‍ ക​യ​റ്റി പ്ര​ശ്ന​ത്തി​ന്​ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന് സി.​ഐ പ​റ​ഞ്ഞു.

ഒ​രാ​ഴ്ച വീ​ട്ടി​ല്‍​നി​ന്ന് യു​വ​തി​യും മ​ക്ക​ളും മാ​റി​നി​ല്‍​ക്ക​ണ​മെ​ന്നും വി​ദേ​ശ​ത്തു​ള്ള ഭ​ര്‍​ത്താ​വ് സ്ഥ​ല​ത്തെ​ത്തി​യാ​ല്‍ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​മെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ സ്വീ​ക​രി​ച്ച​ത്. യു​വ​തി​ക്കും കു​ട്ടി​ക​ള്‍​ക്കും പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കു​മെ​ന്നും സി.​ഐ പ​റ​ഞ്ഞു.

×