വനിതാ ട്രെയിനികളെ നഗ്നരാക്കി മെഡിക്കല്‍ പരിശോധന നടത്തിയ സംഭവം; അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 21, 2020

സൂറത്ത്: ഗുജറാത്തില്‍ മെഡിക്കല്‍ പരിശോനക്കായി വനിതാ ക്ലര്‍ക്ക് ട്രെയിനികളെ നഗ്നരാക്കിയെന്ന് ആരോപണം. സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ വനിതാ ക്ലര്‍ക്കുമാരാണ് ആരോപണവുമായി രംഗത്തെത്തിയത്.

സൂറത്ത് മുന്‍സിപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ റിസര്‍ച്ച്‌ ആശുപത്രിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. പത്തോളം വനിതാ ക്ലര്‍ക്ക് ട്രെയിനികളെയാണ് നഗ്നരാക്കി ഗൈനക്കോളജി വാര്‍ഡില്‍ പരിശോധന നടത്തിയത്.

എല്ലാവരെയും ഒരുമിച്ച്‌ നിര്‍ത്തിയാണ് നഗ്നരാക്കിയതെന്നും വിവാഹം കഴിയാത്തവരെപ്പോലും നഗ്നയാക്കി ഗര്‍ഭ പരിശോധന നടത്തിയെന്നും എസ്‌എംസി എംപ്ലോയീസ് യൂണിയന്‍ ആരോപിക്കുന്നു. ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ ബന്‍ഛാന്ദ്നി പാനി ഉത്തരവിട്ടു. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റിയെയാണ് സൂറത്ത് മുന്‍സിപ്പല്‍ കമ്മീഷണര്‍ നിയോഗിച്ചിരിക്കുന്നത്.

×