Advertisment

പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ വധു വരന്മാര്‍ കിണറ്റില്‍ വീണു. വധുവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: പ്രതിശ്രുത വരനൊപ്പം കിണറിന്റെ വശത്ത് നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ കിണറ്റില്‍ വീണ വധു വരന്മാരില്‍ വധുവിനു ദാരുണാന്ത്യം. മേഴ്‌സി സ്‌റ്റെഫി എന്ന പെണ്‍കുട്ടിയ്ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. വരന്‍ അപ്പുവിന്‍റെ നില അതീവ ഗുരുതരമാണ് .

Advertisment

ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. 2020 ജനുവരിയിലാണ് വിവാഹം തീരുമാനിച്ചിരുന്നത്.

publive-image

കിണറിനോട് ചേര്‍ന്ന ഗോവണിയില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും കിണറ്റില്‍ വീഴുകയായിരുന്നു. വരന്‍ അപ്പുവിനെ രക്ഷപെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ചയാണ് സംഭവം . മേഴ്‌സിയും അപ്പുവും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പട്ടാബിറാമിലുള്ള ഒരു ഫാമിലെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് സെല്‍ഫിയെടുക്കാന്‍ തുടങ്ങി.

ഫാമില്‍ ഒരു കിണറുണ്ട്. അതിന്റെ ഗോവണിയില്‍ കയറി നിന്ന് സെല്‍ഫി എടുക്കണമെന്ന് മേഴ്‌സി ആഗ്രഹം പ്രകടിപ്പിച്ചു. ഇങ്ങനെ സെല്‍ഫി എടുക്കുന്നതിനിടെ മേഴ്‌സി കിണറ്റിലേക്ക് വീണു. വീഴുന്നതിനിടെ യുവതിയുടെ തല കിണറ്റില്‍ ഇടിക്കുകയും ചെയ്തു.

മേഴ്‌സിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്പുവും കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് ഫാമിലെ കര്‍ഷകര്‍ ഓടിയെത്തി ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു . ഒടുവില്‍ രണ്ട് പേരേയും കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു. എന്നാല്‍ മേഴ്‌സി മരിച്ച നിലയിലായിരുന്നു. അപ്പുവിന് ജീവനുണ്ടായിരുന്നു. മേഴ്‌സിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

Chennai
Advertisment