ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
കണ്ണൂര്‍ കരിവള്ളൂരില്‍ യുവതി തൂങ്ങിമരിച്ചനിലയില്‍. 24വയസ്സുള്ള സൂര്യയാണ് ഭര്‍തൃവീട്ടില്‍ മരിച്ചത്. എട്ടുമാസം പ്രായമുള്ള മകനുണ്ട്. ഭര്‍തൃവീട്ടിലെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.
Advertisment
ഭര്‍ത്താവ് രാഗേഷും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചിരുന്നു എന്നും സൂര്യയുടെ കുടുംബം ആരോപിച്ചു. സൂര്യക്ക് എട്ടുമാസം പ്രായമായ മകനുണ്ട്. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.