കൊറോണ വൈറസ് ബാധ; ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പര്യടനം റദ്ദാക്കി

സ്പോര്‍ട്സ് ഡസ്ക്
Friday, February 7, 2020

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പര്യടനം റദ്ദ് ചെയ്തു. ടോക്യോ ഒളിമ്പിക്‌സിന്‍റെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി മാര്‍ച്ച്‌ 14 മുതല്‍ 25 വരെ ടീം ചൈനയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പര്യടനം റദ്ദാക്കിയത് ഇന്ത്യയുടെ ഒളിമ്പിക്‌സ് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കും.

പ്രോ ഹോക്കി ലീഗ് നടക്കുന്നതിനാല്‍ മറ്റുപ്രധാന ടീമുകളെല്ലാം അതിനുള്ള തയ്യാറെടുപ്പിലായതിനാല്‍ അവരുമായുള്ള പരിശീലന മത്സരങ്ങളും നടക്കില്ല.ഭുവനേശ്വറില്‍ കഴിഞ്ഞ വര്‍ഷം നടന്ന യോഗ്യത മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ യോഗ്യത സ്വന്തമാക്കിയത്.

×