Advertisment

അനാരോഗ്യം മൂലം ബുദ്ധിമുട്ടുന്ന സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം: മുസ്ലീം പള്ളിയില്‍ ജിം

author-image
admin
New Update

ഹൈദരാബാദ്: ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ക്കായി വെല്‍നസ് സെന്റര്‍ ആരംഭിച്ചിരിക്കുകയാണ് തെലുങ്കാനയിലെ ഒരു മസ്ലീം പള്ളി. ഹൈദരാബാദിലെ രാജേന്ദ്രനഗറിലുള്ള മുസ്ലീം പള്ളിയാണ് ഇതിന് പിന്നില്‍.

Advertisment

publive-image

ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളുടെ ആരോഗ്യ സരക്ഷണമാണ് ജിമ്മിന്റെം ലക്ഷ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നത്. ചേരികളില്‍ താമസിക്കുന്ന സ്ത്രീകളില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന നിലയ്ക്കാണ് ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

ജിമ്മിലെത്തുന്ന സ്ത്രീകളെ സഹായിക്കുന്നതിന് വേണ്ടി ഒരു വനിതാ ട്രെയിനറെയും ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഫിസീഷ്യനെയും പള്ളി അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

ദിവസംതോറും രണ്ട് സെഷനാണ് ഉള്ളത്. നഗരത്തിലെ ചേരിപ്രദേശങ്ങളില്‍ കഴിയുന്ന സ്ത്രീകളില്‍ 52% പേരും കാര്‍ഡിയോമെറ്റബോളിക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയുടെ ഭീഷണി നേരിടുകയാണെന്നാണെന്ന് സര്‍വെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പള്ളി ജിം ഒരുക്കിയത്. 25 മുതല്‍ 55 വയസ് വരെ പ്രായമുള്ള സ്ത്രീകളിലാണ് സര്‍വേ നടത്തിയത്. അരവണ്ണം കൂടുതലായതാണ് ഇവരെ രോഗഭീഷണിയിലാക്കിയിരിക്കുന്നത്. സ്ത്രീകളില്‍ 30 ശതമാനം പേര്‍ക്ക് ഗര്‍ഭപാത്ര സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നും(പോളി സിസ്റ്റിക് ഒവേറിയന്‍ ഡിസീസ്).

Advertisment