നിയമനിർമ്മാണ സഭകളിൽ 50% വനിതാ സംവരണം നടപ്പിലാക്കണമെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് "വനിതാ സംവരണ മെമ്മോറിയൽ " എന്ന തലക്കെട്ടിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു.
നമ്മുടെ പാർലമെൻ്റിൽ 11.8 % മാത്രമാണ് വനിതാ സാനിധ്യം.സംസ്ഥാന നിയമ സഭയിൽ ഇത് 6% ആണ്.ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെൻ്റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിൻ്റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.
വനിതകളായ നിയമസഭാസാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ. ഒരു പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോത്ഥാനത്തിൻ്റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്.കാൽ നൂറ്റാണ്ടായി പാർലമെൻ്റിൽ പൊടിപിടിച്ചു കിടക്കുന്ന വനിതാ സംവരണ ബില്ലിനെ കുറിച്ച് നമുക്കറിയാം
പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് വേണ്ടി
ഉപസംവരണവും ഏർപ്പെടുത്തണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 ശതമാനം റിസർവേഷൻ ഏർപ്പെടുത്തിയപ്പോൾ ആണ് വലിയ സ്ത്രീ മുന്നേറ്റം ആ രംഗത്തുണ്ടായത്. ഈ രംഗത്ത് കാലങ്ങളായി നില നിൽക്കുന്ന പുരുഷമേധാവിത്വംസ്വാഭാവിക സ്ത്രീ മുന്നേറ്റത്തെ തടയുമ്പോൾ സംവരണം മാത്രമേ വഴിയുള്ളു.
ഈ ചർച്ചാസംഗമത്തിൽ പ്രൊഫസർ എം.ജെ. മല്ലിക, അജിത അന്വേഷി,വിജി പെൺകൂട്ട്,
അഡ്വആനന്ദകനകം,പ്രൊഫസർ ഹരിപ്രിയ ,ബ്രസീലിയ,ജബീന ഇർഷാദ്,
സുബൈദ കക്കോടി ,ചന്ദ്രിക കൊയിലാണ്ടി, സലീന ടീച്ചർ എന്നിവർ പങ്കെടുക്കും.
ഈ ആവശ്യമുയർത്തുന്ന വിവിധ കലാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും.
മറ്റ് ജില്ലകളിലും ഇതിനോടനുബന്ധിച്ച ടേബിൾ ടോക്കുകളും ചർച്ചാസദസ്സുകളും നടക്കും.
പത്രസമ്മേള്ളനത്തിൽ പങ്കെടുക്കുന്നവർ:
ജബീന ഇർഷാദ്(സംസ്ഥാന പ്രസിഡന്റ്),സുബൈദ കക്കോടി (സംസ്ഥാന വൈസ് പ്രസിഡന്റ്),ചന്ദ്രിക കൊയിലാണ്ടി (സംസ്ഥാന സെക്രട്ടറി),സലീന ടീച്ചർ (കോഴിക്കോട് ജില്ലാ പ്രസിഡൻറ്റ്),ദുർഗ്ഗാദേവി
(കോഴിക്കോട് ജില്ലാ സെക്രട്ടറി)