New Update
/sathyam/media/post_attachments/WtLX1tEMZodBqbACTriU.jpg)
തിരുവല്ല: നിരണത്ത് വീട്ടമ്മ കുത്തേറ്റു മരിച്ചു. കൊമ്പങ്കേരി പ്ലാം പറമ്പിൽ പി.വി.ചാക്കോയുടെ ഭാര്യ അന്നമ്മ (കുഞ്ഞൂഞ്ഞമ്മ - 66) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. കത്രിക കൊണ്ടുള്ള കുത്താണ് ഏറ്റത്. മരുമകൾ ലിൻസിയെ (26) പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.
Advertisment
മരുമകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. അമ്മായിയമ്മയെ ലിന്‍സി മുമ്പും ഉപദ്രവിച്ചതായി പരാതി ലഭിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. വീട്ടമ്മയെ കത്രികകൊണ്ട് കുത്തുന്നത് തടയാന്‍ ശ്രമിച്ച അവരുടെ മകനും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് സാരമല്ല. വീട്ടമ്മയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us