Advertisment

സ്ത്രീകളുടെ മനസ്സറിയാൻ നടത്തിയ സർവ്വേ !!

New Update

publive-image

Advertisment

90 % സ്ത്രീകൾക്കും തങ്ങളേക്കാൾ ഉയരമുള്ള പുരുഷന്മാരെയാണിഷ്ടം. 60 % പേർക്ക് ഭർത്താവ് ധനവാനായിരിക്കണം എന്നാണ് മോഹം.

സ്ത്രീകൾ തങ്ങളുടെ ഭർത്താവിൽ കാണാനാഗ്രഹിക്കുന്ന സവിശേഷതകളും ഗുണഗണങ്ങളും ഒപ്പം അവരുടെ മനസ്സിലെ ആഗ്രഹങ്ങളും വസ്തുനിഷ്ഠമായി ഒരു ബൃഹത്തായ സർവ്വേയിലൂടെ വെളിവാ ക്കപ്പെട്ടിരിക്കുന്നു.

ജർമ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗോട്ടിംഗേനും (University of Göttingen) ഫീമെയിൽ ഹെൽത്ത് ആപ്പ് ക്ലൂ വും സംയുക്തമായി നടത്തിയ സർവ്വേയിലാണ് സ്ത്രീകൾ തങ്ങളുടെ പാർട്ട്ണർക്കു വേണ്ട സവിശേഷ തകളെപ്പറ്റി മനസ്സ് തുറന്നിരിക്കുന്നത്.

publive-image

ഈ സർവ്വേയിൽ 180 രാജ്യങ്ങളിൽനിന്നുള്ള 64,000 സ്ത്രീകളാണ് പങ്കെടുത്തത്. ഇതിൽ 40,600 പേർ 18 നും 24 നുമിടയിൽ പ്രായമുള്ളവരായിരുന്നു. 40 വയസ്സിൽ കൂടുതൽ പ്രായമുള്ള സ്ത്രീകൾ 3800 പേരും മറ്റുള്ളവർ 25 മുതൽ 29 വയസ്സുവരെ പ്രായക്കാരുമായിരുന്നു.

ഈ അന്താരാഷ്ട്ര സർവ്വേയിൽ 25 % യുവതികൾ തങ്ങളുടെ ഭാവിവരൻ സ്വജാതിയിൽ നിന്നുള്ളയാളായിരി ക്കണമെന്നു നിഷ്കർഷിച്ചപ്പോൾ മറ്റുള്ളവർ മതം വിവാഹത്തിന് വിഘാതമല്ലെന്ന് വിധിയെഴുതി.

തങ്ങളുടെ പാർട്ട്ണർ ദയാലുവും മനസ്സലിവും ഉള്ള വ്യക്തിയായിരിക്കണമെന്നും തങ്ങളേക്കാൾ ഉയരമുള്ള ആളായിരിക്കണമെന്നും സർവ്വേയിൽ പങ്കെടുത്ത 90 % സ്ത്രീകളും ആഗ്രഹിക്കുന്നു.

ഭാവിവരന്റെ യോഗ്യതയായി വിദ്യാഭ്യാസം മാത്രമല്ല, മറിച്ച് ബുദ്ധിയും പക്വതയും പ്രധാന ക്വാളിറ്റിയായി കണക്കാക്കുന്നുവെന്ന് 86.5 പേർ അഭിപ്രായപ്പെട്ടു.

publive-image

ഭാവി ഭർത്താവ് തികഞ്ഞ ആത്മവിശ്വസമുള്ളയാളും അതുപോലെ ഉദാരമതിയുമായിരുന്നാൽ ഭാര്യക്കും അത് പോസിറ്റിവ് എനർജി നൽകുമെന്ന് 72 % യുവതികൾ അഭിപ്രായപ്പെട്ടു. എല്ലാ വിഷയത്തിലും കോൺഫിഡന്റ് ആയ ഭർത്താവിനെ ഇഷ്ടപ്പെടുന്നവർ 65 % മാണ്. എന്നാൽ പണത്തിന് ഒരു കുറവുമില്ലാത്ത ഭർത്താവിനെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ 60 % പേരാണ്.

women marriage serve
Advertisment