ആ​ല​പ്പു​ഴ: കു​ട്ടി​ക​ളു​മാ​യി ക​ട​ലി​ല് ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്യാ​ന് എ​ത്തി​യ വീ​ട്ട​മ്മ​യെ ടൂ​റി​സം പൊ​ലീ​സും കോ​സ്​​റ്റ​ല് വാ​ര്​ഡ​ന്മാ​രും ചേ​ര്​ന്ന്​ ര​ക്ഷി​ച്ചു. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട് 3.45ഓ​ടെ അ​ഞ്ചു​വ​യ​സ്സു​ള്ള പെ​ണ്​കു​ട്ടി​യും ര​ണ്ട്​ വ​യ​സ്സു​ള്ള ആ​ണ്​കു​ട്ടി​യു​മാ​യാ​ണ് 32 വ​യ​സ്സു​ള്ള വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന് എ​ത്തി​യ​ത്.
/sathyam/media/post_attachments/0zxoQ1j7h9Scuqp55TOa.jpg)
കു​ടും​ബ പ്ര​ശ്ന​ത്തെ​തു​ട​ര്​ന്ന് വ​നി​ത സെ​ല്ലി​ല് കൗ​ണ്​സ​ലി​ങ്ങി​ന് എ​ത്തി​യ വീ​ട്ട​മ്മ, അ​വി​ടെ​നി​ന്ന്​ ബീ​ച്ചി​ലെ​ത്തി ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ടൂ​റി​സം പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ പി​ന്തി​രി​പ്പി​ച്ചു. യു​വ​തി​യെ​യും കു​ട്ടി​ക​ളെ​യും പൊ​ലീ​സിന്റെ നേ​തൃ​ത്വ​ത്തി​ല് വ​നി​ത സെ​ല്ലി​ല് എ​ത്തി​ച്ച് കൗ​ണ്​സ​ലി​ങ്ങി​നു​ശേ​ഷം ഭ​ര്​ത്താ​വു​മാ​യി ച​ര്​ച്ച ന​ട​ത്തി വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​താ​യി ടൂ​റി​സം എ​സ്.​ഐ സി. ​രാ​ജേ​ഷ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us