പെണ്‍പൂരത്തിന് നാളെ കൊടിയിറക്കം

New Update

മെല്‍ബണ്‍: വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയും ഇന്ത്യയും നാളെ മെല്‍ബണില്‍ ഏറ്റുമുട്ടും. ഉദ്ഘാടന മല്‍സരത്തില്‍ ഓസീസിനെ ഇന്ത്യ ഞെട്ടിച്ചിരുന്നു.

Advertisment

publive-image

ഇന്ത്യയുടെ കന്നി ഫൈനല്‍ കൂടിയാണ് ഇത്തവണത്തേത് എന്ന പ്രത്യേകത കൂടിയുണ്ട്. ഫൈനലിനു മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍മാരായ ഷഫാലി വര്‍മയെയും സ്മൃതി മന്ദാനയെയും പ്രശംസിച്ച് രംഗത്തു വന്നിരിക്കുകയാണ് ഓസീസ് പേസര്‍ മേഗന്‍ സ്‌കുട്ട്.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു സ്ഫോടനാത്മക തുടക്കം നല്‍കുന്നതിനു ചുക്കാന്‍ പിടിച്ചത് 16 കാരിയായ ഷഫാലിയായിരുന്നു. കളിച്ച നാലു മല്‍സരങ്ങളിലും ഷഫാലി റണ്‍സ് വാരിക്കൂട്ടി ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു.

ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരമായ മന്ദാനയ്ക്കു ടൂര്‍ണമെന്റില്‍ തന്റെ തനിനിറം പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഏതു ബൗളറും ഭയക്കേണ്ട താരം തന്നെയാണ്.

ഇന്ത്യക്കെതിരേ കളിക്കുന്നത് ഇഷ്ടമില്ലെന്നും പവര്‍പ്ലേയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യാന്‍ തനിക്കു താല്‍പ്പര്യമില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് സ്‌കുട്ട്.

ഉദ്ഘാടന മല്‍സരത്തില്‍ ഷഫാലിയില്‍ നിന്നേറ്റ പ്രഹരം സ്‌കുട്ട് ഇനിയും മറന്നിട്ടില്ല. ആദ്യ മല്‍സരത്തില്‍ സ്‌കുട്ടായിരുന്നു ഓസീസിനു വേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത്.

ഈ ഓവറില്‍ തുടരെ നാലു ബൗണ്ടറികളാണ് ഷഫാലി അടിച്ചെടുത്തത്. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ക്കെതിരേ ബൗള്‍ ചെയ്യുന്നതില്‍ തനിക്കു ആശങ്കയുണ്ടെന്നു സ്‌കുട്ട് വെളിപ്പെടുത്തി.

woment20 final cricket
Advertisment