ചരിത്രം രചിച്ച് അഗ്നിപഥ് പദ്ധതി; 341 വനിതാ നാവികര്‍ ഇന്ത്യന്‍ നേവിയുടെ ഭാഗമാകും

author-image
Charlie
New Update

publive-image

Advertisment

ഡല്‍ഹി; ഇന്ത്യന്‍ നേവിയുടെ ചരിത്രത്തിലാദ്യമായി വനിത നാവികര്‍  സേനയുടെ ഭാഗമാകുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ 341 വനിതാ നാവികരെ സേനയിലേക്ക് നിയമിക്കുമെന്ന് ചീഫ് അഡ്മിറല്‍ കെ.ഹരികുമാര്‍  അറിയിച്ചു. പദ്ധതിയിലൂടെ പുതിയതായി 3000 അഗ്നിവീറുകളാണ് സേനയുടെ കരുത്തായി മാറുന്നത്. ഇതില്‍ 341 പേര്‍ വനിതകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

നാവികസേനയുടെ വിവിധ തസ്തികകളിലേക്ക് ഏകദേശം 10 ലക്ഷത്തോളം വ്യക്തികൾ അപേക്ഷിച്ചിട്ടുണ്ടെന്നും അവരിൽ 82,000 പേർ സ്ത്രീകളാണെന്നും നാവികസേനാ മേധാവി പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നു. വനിതകൾക്ക് മാത്രമായി പ്രത്യേക പരീക്ഷകള്‍ ഒന്നും നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സേനയിൽ ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും നേരത്തേ നിയമിച്ചിരുന്നു.

വരും വർഷങ്ങളിലും കൂടുതല്‍ തസ്തികകളിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി പറഞ്ഞു.

Advertisment