ഭര്‍തൃവീട്ടില്‍ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Thursday, April 2, 2020

കാഞ്ഞങ്ങാട്: ഭര്‍തൃമതിയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ കാലിച്ചാംപാറയിലെ റോഷന്‍റെ ഭാര്യ ശില്പ(26)യാണ് ചൊവ്വാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഈ സമയത്ത് വീട്ടില്‍ റോഷന്‍റെ പിതാവ് തങ്കച്ചനും അമ്മ ചിന്നമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ഡല്‍ഹിയില്‍ നഴ്സായിരുന്നു മരിച്ച ശില്പ.ഭര്‍ത്താവ് റോഷന്‍ വിദേശത്താണ്. ഏക മകന്‍ ഹെയ്ഡന്‍ റോഷന്‍ (ഒരു വയസ്സ്).

×