വനിതാ ട്വന്റി 20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്ക് എതിരാളി ഇംഗ്ലണ്ട്

New Update

സിഡ്നി: വനിത ട്വന്റി 20 ലോകകപ്പില്‍ സെമി ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടക്കേണ്ട അവസാനത്തെ രണ്ടു ഗ്രൂപ്പ് മത്സരങ്ങളും മഴയെ കാരണം ഉപേക്ഷിച്ചതോടെയാണ് സെമി ലൈനപ്പിന് വഴിയൊരുങ്ങിയത്.

Advertisment

publive-image

ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാന്‍- തായ്ലാന്‍ഡ്, വെസ്റ്റിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ് ഉപേക്ഷിക്കപ്പെട്ടത്. പാകിസ്ഥാനെതിരായ കളിയില്‍ തായ്ലാന്‍ഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനുശേഷമാണ് മഴയെത്തിയത്. മൂന്നു വിക്കറ്റിന് 150 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ തായ്ലാന്‍ഡിനു സാധിച്ചിരുന്നു. പക്ഷെ മഴ കാരണം പാകിസ്താന് ബാറ്റിങിന് ഇറങ്ങാനാനായില്ല.

എന്നാല്‍, വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം ടോസ് പോലും നടക്കാതെയാണ് ഉപേക്ഷിച്ചത്. ഇതോടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ സെമി ഫൈനല്‍ ചിത്രം വ്യക്തമായി.

മാര്‍ച്ച് അഞ്ചിന് ഇന്ത്യയും മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടും തമ്മിലാണ് ആദ്യ സെമി ഫൈനല്‍. ഇന്ത്യന്‍ സമയം രാവിലെ 9.30-നാണ് മത്സരം ആരംഭിക്കുന്നത്. ഇതേദിവസം ഉച്ചയ്ക്കു 1.30-ന് രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളും ആതിഥേയരുമായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. മാര്‍ച്ച് എട്ടിനു ഞായറാഴ്ചയാണ് കലാശപ്പോരാട്ടം.

ഗ്രൂപ്പ് എയില്‍ തങ്ങളുടെ നാലു മത്സരങ്ങളിലും ജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യയുടെ സെമി പ്രവേശനം. ടൂര്‍ണമെന്റില്‍ ആദ്യമായി സെമിയില്‍ സ്ഥാനമുറപ്പിച്ചതും ഇന്ത്യയായിരുന്നു. ഇന്ത്യക്കു പിന്നില്‍ ഓസീസാണ് ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് ബിയിലെ നാലു കളികളില്‍നിന്നു മൂന്നു ജയമടക്കം ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്താണ് ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. ഇംഗ്ലണ്ട് ഗ്രൂപ്പില്‍ റണ്ണറപ്പാവുകയായിരുന്നു.

women t20 semi final worldcup cricket
Advertisment