New Update
റിയാദ് : സൗദിയില്‍ വേതന സംരക്ഷണ നിയമ പ്രകാരം തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ 374000 സ്ഥാപനങ്ങൾക്ക് ഈ നിയമം ബാധകമാകും.
Advertisment
/sathyam/media/post_attachments/5xbYcaHwpdyOwVsiNUjH.jpg)
ഒന്ന് മുതൽ നാല് വരെ ജീവനക്കാർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ഡിസംബർ ഒന്നാം തിയ്യതി മുതൽ ഈ നിയമം പാലിക്കണം. അതിന് ശേഷം തൊഴിലാളികൾക്ക് ശമ്പളം പണമായി നൽകാൻ പാടില്ല.
വേതന സംരക്ഷണ നിയമ പ്രകാരമുള്ള അവസാന ഘട്ട തീരുമാനം നടപ്പിലാവുന്നതോടെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും വേതനം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സാധിക്കും. തൊഴിലുടമകൾ ശമ്പളം നൽകിയില്ല എന്ന രീതിയിലുള്ള തൊഴിൽ തർക്കങ്ങളിൽ കൃത്യമായ തെളിവുകളോടെ തീരുമാന മെടുക്കാൻ ലേബർ ഓഫീസുകൾക്കും ഇതിലൂടെ സാധിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us