ഏഷ്യ ഇലവന്‍- ലോക ഇലവന്‍ ട്വന്റി 20: ടീമുകളെ പ്രഖ്യപിച്ചു ആറ് ഇന്ത്യന്‍ താരങ്ങള്‍, പാക് താരങ്ങള്‍ ഇല്ല

New Update

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ഏഷ്യ ഇലവനും ലോക ഇലവനും തമ്മിലുള്ള ട്വന്റ്ി 20 മത്സരങ്ങള്‍ക്കായുള്ള ടീമുകളെ പ്രഖ്യാപിച്ചു.

Advertisment

publive-image

നായകന്‍ വിരാട് കോലിയടക്കം ഇന്ത്യന്‍ ടീമില്‍നിന്ന് ആറ് പേരാണ് ഏഷ്യാ ഇലവന്‍ ടീമിലുള്ളത്. വിരാട് കോലിക്ക് പുറമെ ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുവതാരം റിഷഭ് പന്ത് എന്നിവരാണ് ടീമിലുള്ളത്. അതേസമയം, പാക് തരങ്ങള്‍ ആരും ഇല്ല.

ഏഷ്യാ ഇലവന്‍ ടീം: കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, തിസര പെരേര, ലസിത് മലിംഗ, റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തമീം ഇക്ബാല്‍, മുഷ്ഫിഖുര്‍ റഹീം, ലിട്ടണ്‍ ദാസ്, സന്ദീപ് ലാമിച്ചാനെ.

ലോക ഇലവന്‍ ടീം: അലക്‌സ് ഹെയ്ല്‍സ്, ക്രിസ് ഗെയ്ല്‍, ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ബ്രണ്ടന്‍ ടെയ്‌ലര്‍, ജോണി ബെയര്‍‌സ്റ്റോ, കീരണ്‍ പൊള്ളാര്‍ഡ്, ആദില്‍ റാഷിദ്, ഷെല്‍ഡണ്‍ കോട്രല്‍, ലുങ്കി എന്‍ഗിഡി, ആന്‍ഡ്രൂ ടൈ, മിച്ചല്‍ മക്ലാനഗന്‍.

ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ 100-ാം ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ട്വന്റി 20 മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18-നും 22-നും ഇടയിലാണ് മത്സരങ്ങള്‍.

cricket world11 dhaka asia11 t20
Advertisment