Advertisment

ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു: അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയിലേക്ക്

New Update

publive-image

Advertisment

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. പതിനൊന്ന് കോടി എഴുപത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രണ്ടര ലക്ഷത്തിലധികം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 26.11 ലക്ഷം പേർ മരിച്ചു. നിലവിൽ രണ്ട് കോടി പതിനേഴ് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

ഏറ്റവും കൂടുതൽ രോഗികളും മരണവും റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് (2.97 കോടി) അടുത്തു. 5.38 ലക്ഷം പേർ മരിച്ചു.രണ്ട് കോടിയിലധികം പേർ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ഒരു കോടി പന്ത്രണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 15,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1.84 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.57 ലക്ഷം പേർ മരിച്ചു. 1.92 കോടി പേർ വാക്‌സിൻ സ്വീകരിച്ചു. ബ്രസീൽ(1.10 കോടി രോഗബാധിതർ),റഷ്യ(43 ലക്ഷം രോഗികൾ),ബ്രിട്ടൻ(42 ലക്ഷം രോഗബാധിതർ) എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.

Advertisment