Advertisment

50 ഓവറിൽ ഇരു ടീമുകള്‍ക്കും 241 റൺസ് വീത൦. അങ്ങനെ സൂപ്പർ ഓവറിട്ടപ്പോഴും 15 റണ്‍സ് വീതം. പിന്നെ ഇംഗ്ലണ്ട് ജേതാക്കളായത് ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ. ഇങ്ങനൊരു മത്സരം ലോകക്കപ്പ് ചരിത്രത്തില്‍ ആദ്യം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ലോഡ്സ്∙ ഇത് ലോകക്കപ്പുകളുടെ ചരിത്രം കൂടി തിരുത്തുകയാണ് . ചരിത്രത്തിലാദ്യമായാണ് ലോകകപ്പിൽ സൂപ്പർ ഓവറിലൂടെ ജേതാക്കളെ നിശ്ചയിക്കുന്നത്. ഇഞ്ചോടിഞ്ചു പൊരുതിയ ന്യൂസീലൻഡിന്റെ നെഞ്ചുലച്ച് ആതിഥേയരായ ഇംഗ്ലണ്ട് ലോക ചാംപ്യൻമാരായത് തലമുടി നാരിഴ വ്യത്യാസത്തില്‍ ആണെന്ന് പറയാം.

നിശ്ചിത 50 ഓവറിൽ ഇരു ടീമുകള്‍ക്കും 241 റൺസ് വീത൦. ഇതോടെ വിജയികളെ കണ്ടെത്താൻ സൂപ്പർ ഓവർ വേണ്ടിവന്നു. മൽസരത്തെ വെല്ലുന്ന ആവേശവുമായെത്തിയ സൂപ്പർ ഓവറിലും ഇരു ടീമുകളും 15 റൺസ് വീതമെടുത്ത് വീണ്ടും ടൈയിൽ പിരിഞ്ഞു.

അതുവരെ ആവേശം അലതല്ലുന്നതായിരുന്നു ഗ്യാലറികളുടെ ദൃശ്യങ്ങള്‍ . പിന്നീട് ചട്ടമനുസരിച്ച് മൽസരത്തിൽ നേടിയ ബൗണ്ടറികളുടെ എണ്ണത്തിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് ജേതാക്കളായി മാറി .

ഇംഗ്ലണ്ടിനായി സൂപ്പർ ഓവർ നേരിട്ടത് ജോസ് ബ‍ട്‌ലർ – ബെൻ സ്റ്റോക്സ് സഖ്യമാണ്. ട്രെനന്റ് ബോൾട്ട് എറിഞ്ഞ ഓവറിൽ രണ്ടു ബൗണ്ടറി, ഒരു ട്രിപ്പിൾ, ഒരു ഡബിൾ, രണ്ട് സിംഗിൾ എന്നിങ്ങനെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 15 റൺസ്.

മറുപടി ബാറ്റിങ്ങിൽ ന്യൂസീലന്‍ഡിനായി കളത്തിലിറങ്ങിയത് വമ്പനടികളുടെ ആശാൻമാരായ മാർട്ടിൻ ഗപ്ടിലും ജിമ്മി നീഷമും. വൈഡോടെയാണ് ആർച്ചർ തുടങ്ങിയത്. മൂന്നാം പന്തിൽ സിക്സടിച്ച് ജിമ്മി നീഷം ആവേശം വാനോളമുയർത്തി. ഒടുവിൽ അവസാന പന്തിൽ വിജയത്തിലേക്ക് രണ്ടു റൺസെന്ന നിലയിൽ, രണ്ടാം റണ്ണിനുള്ള ശ്രമത്തിൽ മാർട്ടിൻ ഗപ്ടിൽ പുറത്തായതോടെ സൂപ്പർ ഓവറും ടൈയായി.

publive-image

നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 241 റൺസെടുത്തത്.

അച്ചടക്കമുള്ള ബോളിങ്ങുമായി ഇംഗ്ലിഷ് ബോളർമാർ കളംപിടിച്ച ലോ‍ഡ്സിൽ, ഓപ്പണർ ഹെൻറി നിക്കോൾസിന്റെ കന്നി ലോകകപ്പ് അർധസെഞ്ചുറിയുടെയും (55), വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ടോം ലാഥത്തിന്റെ അർധസെഞ്ചുറിയുടെ വക്കോളമെത്തിയ ഇന്നിങ്സിന്റെയും (47) കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലേക്കെത്തിയത്.

ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് ഒൻപത് ഓവറിൽ 37 റൺസ് മാത്രം വഴങ്ങിയും, ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 42 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് വീതമെടുത്തു.

world cup
Advertisment