ലോകകപ്പ് ഇന്ത്യക്കു വന്‍ തകര്‍ച്ച

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, July 10, 2019

മാഞ്ചസ്റ്റര്‍ : ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ച.സെമിയില്‍ ന്യൂസീലന്‍ഡിനെതിരെ 240 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 71 റണ്‍സ് എത്തുമ്പോഴേയ്ക്കും അഞ്ച് വിക്കറ്റ് നഷ്ടത്തിലായി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മ (നാലു പന്തില്‍ ഒന്ന്), ലോകേഷ് രാഹുല്‍ (ഏഴു പന്തില്‍ ഒന്ന്), ക്യാപ്റ്റന്‍ വിരാട് കോലി (ആറു പന്തില്‍ ഒന്ന്), ദിനേഷ് കാര്‍ത്തിക് 25 പന്തില്‍ ആറ്) , ഋഷഭ് പന്ത് (56 പന്തില്‍ 32) എന്നിവരാണ് പുറത്തായത്. 28 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ഹാര്‍ദിക് പാണ്ഡ്യ (30) എംഎസ് ധോണി 3 എന്നിവരാണ് ക്രീസില്‍. ഈ ലോകകപ്പില്‍ പവര്‍പ്ലേയിലെ ഏറ്റവും ദയനീയ പ്രകടനമാണ് . ഇതേ മല്‍സരത്തില്‍ ന്യൂസീലന്‍ഡ് 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 27 റണ്‍സാണ് പിന്നിലായത്. കിവീസിനായി മാറ്റ് ഹെന്റി മൂന്നും ബോള്‍ട്ടും സാന്റ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 239 റണ്‍സെടുത്തത്. ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ ശേഷിച്ച 23 പന്തില്‍ 28 റണ്‍സാണ് പിറന്നത്.

×