ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ഹമീദ് കുറുവയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു

New Update

മലപ്പുറം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ജൈവ കർഷക സമിതി താലൂക്ക് സെക്രട്ടറിയുമായ ഹമീദ് കുറുവയെ ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കമ്മിറ്റി ആദരിച്ചു.

Advertisment

publive-image

യൂണിറ്റി കുറുവ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കൂടിയായ ഇദ്ദേഹം പ്രകൃതി ജീവിത രീതി പിന്തുടരുന്ന വ്യക്തിയാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷമീമിന്റെ നേതൃത്വത്തിൽ കമ്മിറ്റി അംഗങ്ങളായ അഫീഫ് കുറുവ, ദിൽഷാൻ കരുവട്ടിൽ, സൽമാൻ വടക്കാങ്ങര എന്നിവർ സന്ദർശിച്ചു.

World Environment Day
Advertisment