New Update
പെരിന്തൽമണ്ണ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൂപ്പലം അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ ക്യാമ്പയിന്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ റിയാസ് എ.പി നിർവ്വഹിച്ചു.
Advertisment
ശേഷം വോളണ്ടിഴേയ്സ് ക്യാമ്പസിൽ വിവിധയിടങ്ങളിലായി വൃക്ഷത്തൈകൾ നട്ടു. ക്യാമ്പയിന്റെ ഭാഗമായി വിദ്യാർഥികളും അവരവരുടെ വീടുകളിൽ തൈകൾ നട്ടു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ മുസാബിർ, സ്റ്റാഫ് സെക്രട്ടറി അനിത.പി, മഖ്ബൂൽ കെവി, ഇല്യാസ് അഹമ്മദ്. വി, എൻഎസ്എസ് വോളണ്ടിയേഴ്സായ ഇഹ്സാൻ, സബീഹ്, തൻസീഹ്തു ടങ്ങിയവർ നേതൃത്വം നൽകി.