ഭാര്യ അതിഥിയോടൊപ്പം കിടക്ക പങ്കിടും, ഭർത്താവ് പുറത്തു കിടക്കും, വിചിത്ര ആചാരമുള്ള സ്ഥലം

New Update

publive-image

ആതിഥ്യമര്യാദയുടെ ഭാഗമായി അതിഥിയോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെട്ട് സന്തോഷിപ്പിക്കുന്ന ഒരു ഗോത്രവർഗമുണ്ട്. ദക്ഷിണാഫ്രിക്കൻ രാജ്യമായ നമ്പിയായിൽ ഹിംബ എന്ന് വിളിക്കുന്ന ഗോത്ര സമൂഹമാണ് ഇത്തരത്തിൽ വ്യത്യസ്തമായ കീഴ്വഴക്കങ്ങളുമായി ജീവിക്കുന്നത്.

Advertisment

എന്നാൽ, ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഇവരുടെ സംസ്കാരം എന്നത്. ഘാനയിലുള്ള യൂട്യൂബറാണ് ഈ ഗോത്രത്തിന്റെ വിശേഷങ്ങൾ അടുത്തിടെ പുറത്തേക്ക് എത്തിച്ചത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിലവിലുള്ള ബഹുഭാര്യത്വം ഈ ഗോത്രത്തിലും സജീവമാണ്. ഇവിടെ പെൺകുട്ടികൾ വളരെ നേരത്തെ തന്നെ വിവാഹം കഴിക്കുകയും ചെയ്യുന്നതാണ് രീതി. പെൺകുട്ടികൾ അവരുടെ മാതാപിതാക്കൾ തെരഞ്ഞെടുക്കുന്ന പുരുഷനെ ആയിരിക്കും പങ്കാളിയാക്കുക.


നാഗരികതയെ അംഗീകരിക്കാത്ത ഒരു വിഭാഗം ആളുകൾ തങ്ങളുടെ വിശ്വാസങ്ങളും സംസ്കാരവും പുറത്തുനിന്നുള്ളവരിൽ നിന്ന് ഒരു തരത്തിലും മലിനമാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു.


കഠിനമായ മരുഭൂമിയിലെ കാലാവസ്ഥയും കുടിവെള്ളത്തിന്റെ അഭാവവുമാണ് ഈ ഗോത്രക്കാർക്ക് കുളിക്കാൻ ബുദ്ധിമുട്ടുള്ളതിന്റെ കാരണങ്ങൾ. അതേസമയം, അവർ കുളിക്കുന്നില്ലാത്ത ദിനചര്യ എന്ന് കരുതി വൃത്തി ഇല്ലാത്തവരാണെന്ന് തെറ്റിധരിക്കേണ്ടതില്ല.

ശുദ്ധജലക്ഷാമം നിലനിൽക്കുന്ന ഗ്രാമത്തിൽ ഇവർ കുളിക്കുന്നതിന് ഉപയോഗിക്കുന്നത് വെള്ളമല്ല മറിച്ച് ചുവന്ന നിറത്തിലുള്ള മിശ്രിതം ദേഹത്ത് തേച്ചു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ശുചിത്വം നിലനിർത്താനായി ദിവസേന പുക കൊണ്ടുള്ള പ്രത്യേക 'കുളി'യും ഇവർ നടത്താറുണ്ട്.

അതിഥി സൽക്കാരത്തിനുള്ള ഇവരുടെ രീതികളും ഒരൽപ്പം വ്യത്യസ്ഥമാണ്. ഒരു അതിഥി വീടിന്റെ വാതിൽ മുട്ടിയാൽ ഗൃഹനാഥൻ തന്റെ അതിഥിയെ 'ഒക്കുജെപിസ ഓമുകസെണ്ട്' നൽകി തന്റെ അനുമതിയും സന്തോഷവും കാണിക്കുന്നു.


അതായത്, ഭാര്യയെ അതിഥിക്കൊപ്പം കിടക്കുവാൻ അനുവദിക്കുന്നു. അതേസമയം, ഭർത്താവ് മറ്റൊരു മുറിയിലോ സൗകര്യമില്ലെങ്കിൽ വീടിനു പുറത്തോ കിടക്കുന്നു. അതിഥി സൽക്കാരത്തിന്റെ ഭാഗമായാണ് ഇത് കണക്കാക്കുന്നത്. അതിഥി ഇത് നിഷേധിച്ചാൽ വലിയ അപമാനമായും ഇവർ കണക്കാക്കുന്നു.


ഹിംബ ഗോത്രത്തിലെ സ്ത്രീകളുടെ കേശാലങ്കാരത്തിനും വലിയ പ്രത്യേകതയുണ്ട്. പ്രായത്തിന് അനുസരിച്ചാണ് ഹെയർസ്റ്റൈൽ എങ്ങനെ വേണം എന്നു തീരുമാനിക്കുന്നത്. പെൺകുട്ടികൾ മുഖത്തേക്ക് പിന്നിയിടുന്ന തരത്തിലാകും മുടി വളർത്തുക.

പിന്നീട് പ്രായം വർദ്ധിക്കും തോറും ഇവരുടെ മുടിയിൽ മാറ്റങ്ങൾ വരും. അതിനൊപ്പം കട്ടിയേറിയ ഒരു നെക്ലസും ധരിക്കും, ഇത് കുട്ടികൾ ഉണ്ടായിട്ടില്ല എന്നതിനെയാണ് അർത്ഥം വയ്ക്കുന്നത്. കൂടാതെ പുരുഷന്മാരും സ്ത്രീകളും മാറുമറയ്ക്കാതെയാണ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

Advertisment