Advertisment

ആഗസ്റ്റ് 10 എന്നാല്‍ നിങ്ങളുടെ ദിനമല്ലായിരിക്കാം. അത് ലോക അലസന്മാരുടെ ദിന ( World Laziness Day ) മാണ്. കൊളംബിയക്കാര്‍ അത് ആഘോഷിക്കുന്നത് ഇങ്ങനെ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

ആഗസ്റ്റ് 10 എന്നാല്‍ ലോക അലസന്മാരുടെ ദിനമാണ്. അത് നമ്മളുടെ ദിനമല്ലായിരിക്കാം ! അതിനാല്‍ തന്നെ അത് എങ്ങനെ ആഘോഷിക്കണം, ആഘോഷിക്കണോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളാണ്.  എന്നാല്‍ കൊളംബിയയിലെ ഇത്താഗുയി (Itagui ) നഗരത്തിൽ എല്ലാവർഷവും ലോക അലസന്മാരുടെ ദിനം വളരെ ആർഭാടമായാണ്‌ ആഘോഷിക്കുന്നത്.

മാനസിക സംഘർഷങ്ങൾക്കും തിരക്കുകൾക്കും പരിമിതികൾക്കും ബദ്ധപ്പാടുകൾക്കുമെല്ലാം പൂർണ്ണമായ അവധി നൽകി ജീവിതത്തിൽ ഒരു ദിവസം എല്ലാം മറന്ന് പുതിയൊരു സ്ഥലത്ത് പരാതിയും പരിഭവവും ബുദ്ധിമുട്ടുകളും ഏതുമില്ലാതെ അലസമായി തികച്ചും ആഹ്ളാദത്തോടെ ഒരു ദിവസം കഴിച്ചുകൂട്ടാൻ ആരാണാഗ്രഹിക്കാത്തത് ?

publive-image

ഒരു ദിവസം സർവ്വതും മറന്ന് അലസമായി ജീവിക്കുക.മനസ്സിനും മസ്തിഷ്ക്കത്തിനും ശരീരത്തിനും പുതിയ ഊർജ്ജം പകരാൻ ഇതനിവാര്യമാണ്. 1985 മുതൽ കൊളംബിയയിൽ ഈ അലസദിനം ആഘോഷിച്ചു പോരുന്നു.

ദൂരെ ദൂരെ മേഖലകളിലുള്ളവർ കൂട്ടമായി അന്നേദിവസം കൊളംബിയ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും കുടുംബമായി എത്തപ്പെടുന്ന. അവിടെ വഴിവക്കിലും റോഡിനു മദ്ധ്യേയും മരത്തണലിലും താൽക്കാലിക ടെന്റുകളിലുമൊക്കെ ആളുകൾ കട്ടിലും കിടക്കയുമിട്ടു ശയിക്കുന്നത് വളരെ കൗതുകകരമായ കാഴ്ചയാണ്.

publive-image

അന്ന് പലതരം വിനോദ-കായിക മത്സരങ്ങൾ അവിടെ നടത്തപ്പെടുന്നു. കടകളൊന്നും തുറക്കാറില്ല. എവിടെ കിടന്നുറങ്ങുന്നതിനും അന്ന് യാതൊരു തടസ്സവുമില്ല. പാട്ടും ഡാൻസും പ്രശ്ചന്നവേഷവുമൊക്കെ അന്നത്തെ പ്രത്യേകതകളാണ്.

publive-image

ചിലരാകട്ടെ മദ്യപിച്ചു നല്ല ഉറക്കത്തിലുമായിരിക്കും. രാവിലെ മുതൽ വൈകുന്നേരം വരെയാണ് ആഘോഷപരിപാടികൾ നടക്കുക.

ഇപ്പോൾ അമേരിക്കയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും അലസദിനം ആഘോഷിക്കാൻ തുടങ്ങിയിട്ടുണ്ട്.

kanappurangal
Advertisment