ഒരു മണിക്കൂറിനുള്ളില്‍ പാകപ്പെടുത്തിയത് 46 വിഭവങ്ങള്‍. യുണിക്കോ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള എസ്എൻ ലക്ഷ്മി സായ് ശ്രീ എന്ന ഈ കൊച്ചു മിടുക്കി.
/sathyam/media/post_attachments/PiSDPnklHycsB3jmUzVk.jpg)
ലോക്ക്ഡൗണിൽ അടുക്കളയിൽ അമ്മയെ സഹായിച്ചാണ് ലക്ഷ്മി പാചകം ആരംഭിച്ചത്. കുട്ടിയുടെ കഴിവ് ശ്രദ്ധയിൽപ്പെട്ട പിതാവാണ് ലോക റെക്കോഡിന് ശ്രമിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചത്.
തനിക്ക് പാചകം ചെയ്യുന്നതിലുള്ള താൽപര്യം അമ്മയിൽ നിന്ന് ലഭിച്ചതാണെന്ന് ലോക റെക്കോർഡ് സൃഷ്ടിച്ച ശേഷം പെൺകുട്ടി പറഞ്ഞു. 'ഞാൻ അമ്മയിൽ നിന്നാണ് പാചകം പഠിച്ചത്. ഈ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്'- ലക്ഷ്മി പറഞ്ഞു.
'ഞാൻ തമിഴ്‌നാട്ടിലെ വ്യത്യസ്ത പരമ്പരാഗത വിഭവങ്ങളാണ് പാചകം ചെയ്യുന്നത്. ലോക്ക്ഡൗൺ സമയത്ത് മകൾ എന്നോടൊപ്പം അടുക്കളയിൽ സമയം ചെലവഴിക്കാറുണ്ടായിരുന്നു. അവളുടെ താൽപ്പര്യം കണ്ട കുട്ടിയുടെ അച്ഛനാണ് ലോക റെക്കോർഡിന് ശ്രമിക്കണമെന്ന് പറഞ്ഞത്.' ലക്ഷ്മിയുടെ അമ്മ കലൈമകൾ പറഞ്ഞു.
കേരളത്തിൽ നിന്നുള്ള സാൻവി എന്ന 10 വയസ്സുകാരി 30 ഓളം വിഭവങ്ങൾ പാചകം ചെയ്ത് റെക്കോഡ് നേടിയിരുന്നു. ആ റെക്കോഡാണ് ഒരു മണിക്കൂറിനുള്ളിൽ 46 വിഭവങ്ങൾ ഉണ്ടാക്കി ലക്ഷ്മി തകർത്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us