/sathyam/media/post_attachments/24ttSZrTCMeqvt3mIt1a.jpg)
അമ്പരപ്പിക്കുന്ന വിലയാണ് ഈ ബാഗിന്. ഇതിനു നൽകുന്ന വിലകൊണ്ട് നിങ്ങൾ ഒരു ആഡംബര ബംഗ്ലാവും ആഡംബര കാറുകളും സ്വന്തമാക്കിയാലും പിന്നെയും കോടിക്കണക്കിനു രൂപ അതിൽ മിച്ചം വരും.
ചിത്രത്തിൽ കാണുന്ന ഈ ബാഗിന്റെ വില കേട്ട് ആരും ഞെട്ടരുത്. ഇറ്റലിയിലെ പ്രസിദ്ധമായ ബാഗ് നിർമ്മാണ കമ്പനിയായ ബോറിനി മിലനേസി (BORINI MILANESI) നിർമ്മിച്ച ഈ ലേഡീസ് ബാഗിന്റെ വില 60 ലക്ഷം യൂറോ അതായത് 53 കോടി ഇന്ത്യൻ രൂപയിൽ കൂടുതലാണ്.
ഈ ബാഗിന് വിലകൂടാനുള്ള പ്രധാനകാരണം ഇതിൽ 130 കാരറ്റിന്റെ ഡയമണ്ട് പതിപ്പിച്ചിട്ടുണ്ട് എന്നത് കൂടാതെ കൂടാതെ ബാഗിൽ കാണുന്ന 10 ചിത്രശലഭങ്ങൾ വൈറ്റ് ഗോൾഡിൽ നിർമ്മിച്ചവയുമാണ്. ചീങ്കണ്ണിയുടെ തോലുകൊണ്ടാണ് ബാഗ് നിർമ്മിച്ചിരിക്കുന്നത്.
സമുദ്രം മലിനമാക്കുന്നതിനെതിരേ ലോകത്തെ ജാഗരൂകരാക്കുക എന്ന ലക്ഷ്യത്തോടെ ബാഗിന് കടലിന്റെ നീലനിറമാണ് നൽകിയിരിക്കുന്നതെന്നും ഈ ബാഗ് വിറ്റുകിട്ടുന്ന തുകയിൽനിന്നും 8 ലക്ഷം യൂറോ സമുദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനായി ദാനം ചെയ്യുമെന്നും ബോറിനി മിലനേസി കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ഈ ബാഗ് ലോകത്തെ ഏറ്റവും വിലയേറിയ ഹാൻഡ് ബാഗ് എന്ന ഖ്യാതി കരസ്ഥമാക്കി ഏവരുടെയും ശ്രദ്ധ കവർന്നിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us