New Update
/sathyam/media/post_attachments/b90h2aqYJC8mlHsf6HNf.jpg)
മലയാള ചെറുകഥാകൃത്ത് തോമസ് ജോസഫ് (67)അന്തരിച്ചു. ആലുവ കീഴ്മാടുള്ള വസതിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം നാളെ.
Advertisment
2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ചിത്രശലഭങ്ങളുടെ കപ്പല്‍, മരിച്ചവര്‍ സിനിമ കാണുകയാണ്, ഒരു ഇരുണ്ട സസ്യമായി ചുറ്റിപ്പിണഞ്ഞ്, പശുവുമായി നടക്കുന്ന ഒരാള്‍, അവസാനത്തെ ചായം, നോവല്‍ വായനക്കാരന്‍, ദൈവത്തിന്റെ പിയാനോയിലെ പക്ഷികള്‍ തുടങ്ങിയവയാണ് കൃതികള്‍.
2013 ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്ബിടി സാഹിത്യപുരസ്‌കാരം, കെഎ കൊടുങ്ങല്ലൂര്‍ സ്മാരക പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2009-ലെ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.എറണാകുളത്തെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us