ക്രിക്കറ്റ്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: കപ്പുയര്‍ത്തി ചരിത്രമെഴുതാന്‍ ഇന്ത്യ, അന്തിമ ഇലവനെ പ്രഖ്യാപിച്ചു

സ്പോര്‍ട്സ് ഡസ്ക്
Thursday, June 17, 2021

സതാംപ്ടൺ: ന്യൂസിലൻഡിനെതിരെ നാളെ തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇന്ത്യ. മൂന്ന് പേസർമാരും രണ്ട് സ്പിന്നർമാരും അടങ്ങുന്നതാണ് ഇന്ത്യൻ ടീം. സ്പിന്നർമാരായി രവീന്ദ്ര ജഡേജയും ആർ അശ്വിനും അന്തിമ ഇലവനിൽ ഇടം നേടി.

ഇന്ത്യ പ്ലെയിങ് X1: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി.

×