ക്രിക്കറ്റ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യയും ന്യൂസിലന്‍ഡും; കെ.എല്‍. രാഹുല്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ടീമിന് പുറത്ത്‌

സ്പോര്‍ട്സ് ഡസ്ക്
Tuesday, June 15, 2021

മുംബൈ: ന്യൂസീലൻഡിനെതിരെ 18നു തുടങ്ങുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ഷാർദൂൽ ഠാക്കൂർ, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവർ ടീമിൽ ഇടംപിടിച്ചില്ല.

ഇന്ത്യന്‍ ടീം: വിരാട് കോലി, അജിൻക്യ രഹാനെ, രോഹിത് ശർമ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.

ന്യൂസിലന്‍ഡ് ടീം: കെയ്ൻ വില്യംസൻ, ടോം ബ്ലണ്ടൽ, ട്രെന്റ് ബോൾട്ട്, ഡിവോൺ കോൺവേ, കോളിൻ ഡി ഗ്രാൻഡ്ഹോം, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ടോം ലാഥം, ഹെൻറി നിക്കോൾസ്, അജാസ് പട്ടേൽ, ടിം സൗത്തി, റോസ് ടെയ്‍ലർ, നീൽ വാഗ്‍നർ, ബി.ജെ. വാട്‍ലിങ്, വിൽ യങ്.

×