ബിഎസ് VI -ലേക്ക് നവീകരിച്ച എക്‌സ്പള്‍സ് 200T -യെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് ഹീറോ

author-image
സത്യം ഡെസ്ക്
Updated On
New Update

എക്‌സ്പള്‍സ് 200T -യെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കളായ ഹീറോ. ബൈക്കിന്റെ അവതരണം സംബന്ധിച്ച് വ്യക്തമായൊരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ബൈക്കിന്റെ സവിശേഷതകള്‍ കമ്പനി വെബ്‌സൈറ്റില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

publive-image

ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയുള്ള 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും. പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിങ് ലഭിക്കുന്നു. മാത്രമല്ല, എക്‌സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു.

ഈ മാറ്റങ്ങള്‍ക്ക് പുറമെ, സാഹസിക-ടൂറിംഗ് മോഡലില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ല. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

xpluse hero xpluse HERO auto news
Advertisment