സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ

ന്യൂസ് ബ്യൂറോ, കൊച്ചി
Saturday, February 27, 2021

കൊച്ചി: സഭാ തര്‍ക്ക വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ. വിഷയത്തില്‍ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ നിലപാട് തന്നെയാണോ പാര്‍ട്ടിയുടെ നിലപാട് എന്ന് വ്യക്തമാക്കണമെന്നും സഭ ആവശ്യം ഉയര്‍ത്തി.

നിയമസനിര്‍മ്മാണം കൊണ്ട് തീരുന്നതല്ല സഭാ തര്‍ക്കമെന്നായിരുന്നു പി.രാജുവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് യാക്കോബായ സഭ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

നേരത്തെ സഭാതര്‍ക്കം പരിഹരിക്കാനുള്ള നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിയെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.

×