New Update
ഹൈദരാബാദ്: കെ.ജി.എഫ് താരം യാഷ് കന്നഡ സംവിധായകന്‍ നാരദന്റെ ചിത്രത്തില്‍ അഭിനയിക്കുന്നെന്ന് റിപ്പോര്‍ട്ട്. കന്നഡ സിനിമാ പ്രേമികള്‍ക്കിടയില്‍ തരംഗമായ 'മഫ്തി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നാരദന്‍.
Advertisment
കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ യാഷിനോട് കഥ പറയുകയും താരം അഭിനയിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.
തമന്ന ഭാട്ടിയയാണ് ചിത്രത്തിലെ നായിക. 2021 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. നാരദന്റെ ആദ്യ സംവിധാന സംരംഭമായ മഫ്തി ഇന്ത്യയൊട്ടാകെ പ്രശസ്തിയാര്‍ജിച്ച ചിത്രമായിരുന്നു. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ കന്നഡ താരം ശിവ രാജ്കുമാറായിരുന്നു നായകന്‍.