ദൂ​ര​ദ​ര്‍​ശ​ന്‍ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ല: പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ടു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ന​ല്‍ പൊ​തു​സ​വ​നം ന​ട​ത്താ​ന്‍ വേ​ണ്ടി​യു​ള്ളതാണെന്ന് സീ​ത​റാം യെ​ച്ചൂ​രി

New Update

ന്യൂ​ഡ​ല്‍​ഹി: ദൂ​ര​ദ​ര്‍​ശ​ന്‍ ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​ത​റാം യെ​ച്ചൂ​രി. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​ണം കൊ​ണ്ടു​പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​ന​ല്‍ പൊ​തു​സ​വ​നം ന​ട​ത്താ​ന്‍ വേ​ണ്ടി​യു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കി മോ​ദി​ക്ക് ആ​ളു​ക​ള്‍ ന​ന്ദി പ​റ​യു​ന്ന​താ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ദൂ​ര​ദ​ര്‍​ശ​ന്‍ സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. ഇ​തി​നെ വി​മ​ര്‍​ശി​ച്ചാ​ണ് യെ​ച്ചൂ​രി രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജെ​പി​യു​ടേ​യും മോ​ദി​യു​ടേ​യും പി​ആ​ര്‍ ജോ​ലി ചെ​യ്യാ​ന്‍ ദൂ​ര​ദ​ര്‍​ശ​ന്‍ ഇ​വ​രു​ടെ സ്വ​കാ​ര്യ​സ്വ​ത്ത​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ലും സ​ര്‍​ക്കാ​രി​ന്‍റെ സ​മ്ബ​ന്ന ച​ങ്ങാ​തി​ക​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​മ്ബ​ന്ന​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി 252 ബ​സു​ക​ള്‍, പ​ട്ടി​ണി കി​ട​ക്കു​ന്ന കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ലാ​ത്തി അ​ടി​ക​ള​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​മു​ള്ള അ​നേ​ക​രു​ടെ ചെ​ല​വി​ല്‍ ബി​ജെ​പി അ​വ​രു​ടെ സ​മ്ബ​ന്ന​രാ​യ ച​ങ്ങാ​തി​ക​ള്‍​ക്ക് എ​ങ്ങ​നെ പ്ര​യോ​ജ​നം ചെ​യ്തു​വെ​ന്ന​തി​ന്‍റെ മ​റ്റൊ​രു ക്രൂ​ര​മാ​യ ഓ​ര്‍​മ്മ​പ്പെ​ടു​ത്ത​ലാ​ണി​തെ​ന്നും യെ​ച്ചൂ​രി പ​റ​യു​ന്നു.

Advertisment