/sathyam/media/post_attachments/TU9vErofcMDffI0kK3nl.jpg)
ന്യൂഡല്‍ഹി : സ്പ്രിംഗ്ളര്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ''ഇപ്പോള്‍ എനിക്ക് ഒന്നും പറയാനില്ല.
പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരും. അതിനു ശേഷം പാര്‍ട്ടി നിലപാട് സംബന്ധിച്ച് പ്രസ്താവനയിറക്കും'' പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് യച്ചൂരി പറഞ്ഞു.
സ്പ്രിംഗ്ളര്‍ വിവാദത്തില്‍ സിപിഎം കേരള നേതൃത്വം നല്‍കിയ വിശദീകരണം കേന്ദ്ര നേതൃത്വം തള്ളിക്കളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് പാര്‍ട്ടി നേതൃത്വം നല്‍കിയത്. ഇതു പോരായെന്നും, പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു എന്നുമാണ് സൂചന. കേരളത്തില്‍നിന്നു ലഭിച്ച വിശദീകരണം അവെയ്‌ലബിള്‍ പൊളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.