/sathyam/media/post_attachments/oTMBMZrOfIzehp3Wnv54.jpg)
ബെംഗളുരു; കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ ഗൗഡയുടെ വിവാഹത്തില്‍ പങ്കെടുത്തവര്‍ ലോക്‌ഡൗണ്‍ നിയന്ത്രണം ലംഘിച്ചെന്ന ആരോപണത്തില്‍ ഗൗഡ കുടുംബത്തെ പിന്തുണച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ, വലിയ കുടുംബമായിട്ടും താരപ്പകിട്ടില്ലാതെ, ലളിതമായാണ് വിവാഹം നടത്തിയത്, അതിനാല്‍ കൂടുതല്‍ ചര്‍ച്ച ഈ വിഷയത്തില്‍ വേണ്ടെന്ന് യെഡിയൂരപ്പ വ്യക്തമാക്കി.
/sathyam/media/post_attachments/1aanSxeoXh4h5Uoe8lOY.jpg)
നിലവില്‍ ജനതാദള്‍(എസ്) യുവജന വിഭാഗം അധ്യക്ഷന്‍ കൂടിയായ നിഖിലും കോണ്‍ഗ്രസ് നേതാവ് എം.കൃഷ്ണപ്പയുടെ അനന്തരവന്‍ മഞ്ചുവിന്റെ മകള്‍ രേവതിയും ബിഡദിയിലെ ഫാം ഹൗസിലാണ് വിവാഹിതരായത്,, നിഖിലിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ദേവെഗൗഡ ഉള്‍പ്പെടെ അടുത്ത കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടറോടും എസ്പിയോടും ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ ആവശ്യപ്പെട്ടിരുന്നു.
ലോക്ക്ഡൗണ്‍ ലംഘിച്ച് വിവാഹം നടത്തിയെന്ന ആരോപണമാണ് വിവാഹ ഫോട്ടോയടക്കം ചൂണ്ടിക്കാട്ടി ആരോപിച്ചിരുന്നത്, എന്നാല്‍ രക്തബന്ധത്തില്‍പ്പെട്ടവര്‍ മാത്രമാണ് പങ്കെടുത്തതെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാമെന്നും കുമാരസ്വാമി വ്യക്തമാക്കി.