ട്വിറ്ററിൽ വൈറലായി മഞ്ഞ നിറമുള്ള ആമ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഒഡീഷ: സാധാരണ ആമകളുടെ നിറം കറുപ്പാണ്. എന്നാൽ മഞ്ഞ നിറമുള്ള ആമകളുമുണ്ടെന്ന് ഒഡീഷയിലെ ബാലസോർ ജില്ലയിലെ ജനങ്ങൾ പറയും. കഴിഞ്ഞ ദിവസമാണ് മഞ്ഞ നിറത്തിലുള്ള ആമയെ ഇവിടെ നിന്നും കണ്ടെത്തിയത്. വളരെ വിരളമായ കാഴ്ചയാണിതെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സാ​ക്ഷ്യപ്പെടുത്തുന്നു.

Advertisment

publive-image

'ആമയുടെ തോടുൾപ്പെടെ ശരീരം മുഴുവൻ മഞ്ഞനിറമാണ്. ഇത്തരമൊന്നിനെ ഇതിന് മുമ്പ് ഞാൻ കണ്ടിട്ടേയില്ല.' വനംവകുപ്പ് വാർഡനായ ഭാനുമിത്ര ആചാര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ബാലസോർ ജില്ലയിലെ സുജാൻപൂർ​ ​ഗ്രാമത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം ​ഗ്രാമവാസികൾ ഈ ആമയെ രക്ഷപ്പെടുത്തിയത്. അപ്പോൾ തന്നെ വനംവകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിക്കുകയും ആമയെ അവർക്ക് കൈമാറുകയും ചെയ്തു.

'മിക്കവാറും ആൽബിനോ എന്ന പ്രതിഭാസമായിരിക്കും ഇത്. ഒരു മനുഷ്യന്റെയോ മൃ​ഗത്തിന്റെയോ ത്വക്കിലോ മുടിയിലോ വർണകത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന നിറവ്യത്യാസമാണ് ആൽബിനോ. വർഷങ്ങൾക്ക് മുമ്പ് സിന്ധിലെ നാട്ടുകാർ ഇത്തരം ഒരു വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.' ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദ ആമയുടെ ചിത്രത്തിനൊപ്പം ട്വിറ്ററിൽ കുറിച്ചു. ആമ വെള്ളത്തിൽ നീന്തുന്ന വീഡിയോയും ഇദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആമയുടെ കണ്ണുകൾക്ക് പിങ്ക് നിറമാണെന്നും ഈ നിറവ്യത്യാസം ആൽബിനിസത്തിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment