മഞ്ഞ നിറമുള്ള തണ്ണിമത്തനുമായി ബിരുദ്ധാരിയായ കര്‍ഷക൯

നാഷണല്‍ ഡസ്ക്
Friday, February 26, 2021

സാധാരണ ഗതിയില്‍, നാമൊക്കെ കണ്ടു ശീലിച്ച തണ്ണി മത്തനില്‍, പച്ച നിറത്തിലുള്ള തോലും ഉള്ളില്‍ ചുവപ്പ് നിറത്തിലുള്ള കാമ്ബുമാണ് ഉണ്ടാവാറുള്ളത്. എന്നാല്‍, എവിടെയാണ് ഇവ കൃഷി ചെയ്തത് എന്ന അടിസ്ഥാനത്തില്‍ തണ്ണി മത്തന്റെ കളറിലും വലിപ്പത്തിലും ചെറിയ മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ടാവാറുണ്ട്.

എന്നാല്‍ ഈയടുത്തായി പുറത്തു വന്ന ഒരു തണ്ണീര്‍ മത്തന്റെ ചിത്രം കണ്ട് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ്. കര്‍ണാടകയില്‍ നിന്നുള്ള ഒരു യുവ കര്‍ഷകനാണ് തന്റെ കൃഷിയിടത്തില്‍ മഞ്ഞ നിറത്തിലുള്ള പുതിയ തണ്ണീര്‍ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്.

കര്‍ണാടകത്തിന്റെ കല്‍ബുര്‍ഗിയിലെ കൊരള്ളി ഗ്രാമാക്കാരനായ ബസവരാജ് പാട്ടീലാണ് മഞ്ഞ നിറമുള്ള ഈ ഫലം കൃഷി ചെയ്തിരിക്കുന്നത്. ഒരു ബിരുദധാരിയാണ് കൂടിയാണ് പാട്ടീല്‍. എ എ൯ ആയിയുടെ റിപ്പോര്‍ട്ട് പ്രകാരം പാട്ടീല്‍ തന്നെയാണ് മഞ്ഞ തണ്ണീര്‍ മത്ത൯ വികസിപ്പിച്ചിരിക്കുന്നത്. പുറം തോട് പച്ച കളറില്‍ തന്നെയാണ് ഈ തണ്ണീര്‍ മത്തനും. എന്നാല്‍ തൊലി കളഞ്ഞു നോക്കുന്പോള്‍ ഉള്ളില്‍ സാധാരണയിയ നിന്ന് വ്യത്യസ്ഥമായി മഞ്ഞ നിറത്തിലാണ് കാമ്ബ് കാണിക്കുന്നത്.

ഈ ഫലം സാധാരണ ഗതിയിലെ ചുവപ്പ് നിറമുള്ള തണ്ണീര്‍ മത്തേനേക്കാള്‍ മധുരം കൂടുതാലണെന്ന് പാട്ടീല്‍ പറയുന്നു. “മഞ്ഞ നിറമുള്ള തണ്ണീര്‍ മത്ത൯ ചുവന്നവയെക്കാള്‍ കൂടുതല്‍ മധുരമുള്ളവയാണ്. രണ്ട് ലക്ഷം രൂപ ഞാ൯ ഈ കൃഷിയില്‍ നിക്ഷേപിച്ചു. അതേ സമയം മൂന്ന് ലക്ഷത്തിലധികം രൂപ എനിക്ക് ലാഭം ലഭിച്ചു. നമ്മുടെ കൃഷി വിളകള്‍ നമ്മള്‍ പുതിയ രൂപങ്ങളിലേക്ക് വികസിപ്പിക്കണം,” പാട്ടീല്‍ പറയുന്നു.

×