എ.ടി.എമ്മില്‍ പണമില്ല, യെസ് ബാങ്ക് ഇടപാടുകാര്‍ ദുരിതത്തില്‍

New Update

ന്യൂഡല്‍ഹി: യെഎസ് ബാങ്ക് ഇടപാടുകാര്‍ ദുരിതത്തില്‍. എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ഇന്നലെ അനുഭവപ്പെട്ടത് ഇടപാടുകാരുടെ നീണ്ട നിര.

Advertisment

publive-image

നിക്ഷേപകര്‍ പരിഭ്രാന്തിയിലായതോടെയാണ് പണം പിന്‍വലിക്കാന്‍ ശനിയാഴ്ച രാവിലെ മുതല്‍ ഇടപാടുകാര്‍ എത്തിയത്. എന്നാല്‍ എ.ടി.എമ്മുകളില്‍ ആവശ്യത്തിന് പണം ഇല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ട് .

അതേസമയം, ചെക്ക് ഉപയോഗിച്ച് 50,000 രൂപ വരെ പിന്‍വലിക്കാന്‍ സാധിച്ചെന്ന് ഇടപാടുകാര്‍ പറഞ്ഞു. പക്ഷേ ഡല്‍ഹിയിലെ പോസ്റ്റ് ഓഫിസുകളില്‍ ആര്‍ബിഐയുടെ നിര്‍ദേശം വരുന്നതുവരെ ചെക്ക് മാറാന്‍ സാധിക്കില്ലെന്ന് ബോര്‍ഡ് വച്ചിട്ടുണ്ട്. യെഎസ് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങളും, ക്രഡിറ്റ് കാര്‍ഡുകളും പ്രവര്‍ത്തന രഹിതമായെന്നും ഇടപാടുകാര്‍ പറയുന്നു.

മൊറട്ടോറിയം കാലാവധി അവസാനിക്കുന്നതിനു മുന്‍പു തന്നെ ബാങ്കിന്റെ ഇടപാടുകള്‍ പൂര്‍വസ്ഥിതിയിലാകുമെന്ന് അധികൃതര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് തടസമില്ലാത്ത ഇടപാടുകള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികളും ബാങ്ക് സ്വീകരിച്ചുവരികയാണ്. പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യമില്ലെന്നും എല്ലാ നിക്ഷേപകരുടെയും പണം സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു.

ഇടപാടുകാരുടെ എല്ലാ സംശയങ്ങളും ദൂരീകരിക്കാന്‍ ബാങ്ക് എപ്പോഴും ലഭ്യമാണെന്നും എന്ത് സഹായത്തിനും അടുത്തുള്ള ബ്രാഞ്ചുമായി ബന്ധപ്പെടാന്‍ നിക്ഷേപകരോട് അഭ്യര്‍ഥിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഏറ്റെടുത്ത് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതോടെ അക്കൗണ്ട് ഉടമകള്‍ക്കു പ്രതിമാസം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാക്കിയിരുന്നു. ഇതാണു നിക്ഷേപകരെ പരിഭ്രാന്തിയിലാക്കിയത്.

yes bank no money atm
Advertisment