New Update
മൂകാംബിക: എൺപത്തൊന്ന് വയസിന്റെ നിറവിൽ ഗാനഗന്ധർവൻ കെ ജെ യേശുദാസ്. തന്റെ ജന്മദിനത്തിൽ മൂകാംബിക ദേവിയെ ദർശിക്കുന്ന പതിവ് കോവിഡിന്റെ പശ്ചാത്താലത്തിൽ ഇക്കുറി യേശുദാസ് ഒഴിവാക്കി. യേശുദാസ് മൂകാംബികയിൽ എത്തിയില്ലെങ്കിലും അദ്ദേഹത്തിന് വേണ്ടിയുള്ള സംഗീതാർച്ചനയ്ക്ക് മുടക്കമുണ്ടാകില്ല.
Advertisment
കഴിഞ്ഞ ഇരുപത് വർഷമായി കാഞ്ഞങ്ങാട് രാമചന്ദ്രൻ യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ കൊല്ലൂരിൽ നടത്താറുള്ള സംഗീതാർച്ചന ഈ വർഷവും കൊല്ലൂരിൽ നടക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ആറു മുതൽ വൈകുന്നേരം ആറുമണി വരെയാണ് സംഗീതാർച്ചന.