ദേശീയം

താൻ അധികാരത്തിൽ വരുന്നതിനു മുൻപ് പെൺമക്കളും സഹോദരിമാരും പോത്തുകളും കാളകളും ഉത്തർപ്രദേശിൽ സുരക്ഷിതരല്ലായിരുന്നു, ഇപ്പോള്‍ എല്ലാവരും സുരക്ഷിതര്‍: യോഗി ആദിത്യനാഥ്‌

ന്യൂസ് ബ്യൂറോ, ലക്നൌ
Tuesday, September 14, 2021

ലഖ്‌നൗ: താൻ അധികാരത്തിൽ എത്തുന്നതിന് മുമ്പ് പെൺമക്കളും സഹോദരിമാരും പോത്തുകളും കാളകളും ഉത്തർപ്രദേശിൽ സുരക്ഷിതരല്ലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ എല്ലാവരും സുരക്ഷിതരാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ ഏതൊരാളും രാത്രി തെരുവിലൂടെ നടക്കാന്‍ പേടിച്ചിരുന്നതായും, ഇന്നതല്ല സ്ഥിതിയെന്നും യോഗി പറഞ്ഞു.

ലഖ്‌നൗവിലെ ബിജെപി ആസ്ഥാനത്തു നടന്ന പാർട്ടി വക്താക്കളുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ”നേരത്തേ, നമ്മുടെ പെൺമക്കൾക്കും സഹോദരിമാർക്കും സുരക്ഷ ഇല്ലായിരുന്നു. പടിഞ്ഞാറൻ യുപിയിൽ പോത്തുകളും കാളകളും സുരക്ഷിതമല്ലായിരുന്നു. കിഴക്കൻ യുപിയിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ രണ്ടിടങ്ങളിലും ഒരുപോലെയാണ്.

ഇന്ന് പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആര്‍ക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാന്‍ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ. ഉത്തര്‍പ്രദേശിന്റെ അസ്തിത്വം എന്തായിരുന്നു. എവിടെ കുഴികള്‍ തുടങ്ങിയാലും അത് യുപി ആയിരുന്നു. ഇരുട്ട് എവിടെയായിരുന്നാലും അത് യുപി ആയിരുന്നു. ഏതൊരു തെരുവുകളില്‍ രാത്രി നടക്കാന്‍ ആളുകള്‍ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ” -യോഗി ആദിത്യനാഥ് പറഞ്ഞു.

×