ദേശീയം

തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ കലാപരഹിത സംസ്ഥാനമായി ഉത്തര്‍പ്രദേശ് തുടരുന്നുവെന്ന് യോഗി ആദിത്യനാഥ്; തിരഞ്ഞെടുപ്പില്‍ 350-ലേറെ സീറ്റുകളില്‍ വിജയിക്കുമെന്നും യുപി മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, ലക്നൌ
Sunday, September 19, 2021

ലഖ്‌നൗ: തന്റെ സര്‍ക്കാര്‍ അധികാരത്തിലേറിയ നാള്‍ മുതല്‍ കലാപരഹിത സംസ്ഥാനമായി ഉത്തര്‍പ്രദേശ് തുടരുന്നുവെന്നും, 2022-ലെ തിരഞ്ഞെടുപ്പില്‍ 350-ലേറെ സീറ്റുകളില്‍ വിജയിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ രാജ്യത്ത് രണ്ടാമത് എത്താന്‍ യുപിക്ക് സാധിച്ചുവെന്നും യോഗി അവകാശപ്പെട്ടു.

വികസനം, കൊവിഡ് നേരിടല്‍, ക്രമസമാധാനം തുടങ്ങിയവയില്‍ മികച്ച നേട്ടമുണ്ടാക്കി. മുന്‍ സര്‍ക്കാരുകളെപ്പോലെ ആഡംബര വസതികള്‍ നിര്‍മിച്ചിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധ. 44 കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ യുപിയാണ് ഒന്നാമതെന്നും യോഗി അവകാശപ്പെട്ടു.

×