New Update
/sathyam/media/post_attachments/1artyZVwrpdETzPlyhbZ.jpg)
ലഖ്‌നൗ: ഉത്തര്‍പ്രദേശിലേത് മികച്ച ഭരണമാതൃകയാണെന്നും, ക്രിമിനലുകള്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പേടിയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവില്‍ 1700 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisment
യോഗി യുപിയില്‍ മുഖ്യമന്ത്രില്ലായിരുന്നെങ്കില്‍ തനിക്ക് ലക്‌നൗവില്‍ ഇത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നില്ല. സമാനതകളില്ലാത്ത ജോഡിയാണ് മോദിയും യോഗിയുമെന്നും ദൈവമാണ് മോദിയുടെയും യോഗിയുടെയും സമാനതകളില്ലാത്ത ജോഡിയെ സൃഷ്ടിച്ചതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
അടുത്തിടെ തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും താന്‍ നടത്തിയ സന്ദര്‍ശനങ്ങളില്‍ നിന്ന് യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ അവിടുത്തെ ആളുകള്‍ പുകഴ്ത്തുന്നതായി മനസ്സിലാക്കിയെന്നും പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us